ശ്യാമപ്രസാദിന്റെ ഹേയ് ജൂഡ് തിയേറ്റര്‍ മികച്ച റിപ്പോര്‍ട്ടുകള്‍ നേടി പ്രദര്‍ശനം തുടരുകയാണ്..തെന്നിന്ത്യന്‍ സുന്ദരി തൃഷ ആദ്യമായി മലയാളത്തിലെത്തുമ്പോള്‍ ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്കിയിരിയ്ക്കുന്നത് സയനോര ഫിലിപ്പ് എന്ന മലയാളത്തിന്‍റെ പ്രിയ ഗായികയാണ് എന്ന കൌതുകമുണ്ട്..നല്ല ഗാനങ്ങളിലൂടെ പേരെടുത്ത സയനോര ഈ വര്‍ഷം തന്നെ സംഗീത സംവിധായികയായും അരങ്ങേറ്റം കുറിയ്ക്കുകയാണ് കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ..സയനോരയുടെ സംഗീത വിശേഷങ്ങളിലേയ്ക്ക്..
ഡബ്ബിംഗ് അനുഭവങ്ങള്‍?
ഭയങ്കര സന്തോഷത്തിലാണ്..എക്സൈറ്റ്മെന്‍റ് ഉണ്ട്..ഒരുപാട് പേര് മെസേജ് അയയ്ക്കുന്നുണ്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞ്..ഹേയ് ജൂഡില്‍ പാട്ട് പാടാനാണ് പോയത്.തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്ന കാര്യം ശ്യാം സാര്‍ ചോദിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ചമ്മലുണ്ടായിരുന്നു..സൗമ്യ സദാനന്ദന്റെ റാബിറ്റ് ഹോള്‍ എന്നൊരു ഷോര്‍ട്ട് ഫിലിമില്‍ അടുത്തിടെ ഡബ്ബ് ചെയ്തിരുന്നു..ആ ഒറ്റ ധൈര്യത്തിലാണ് ചെയ്തത്.തൃഷയുടെ വോയിസ് പൊതുവേ കുറച്ചൂടെ സോഫ്റ്റ് ആണ്ട് ഷാര്‍പ്പ് ആണ്..ആ പിച്ച് ചേഞ്ച് ചെയ്യേണ്ടി വന്നു. ഡയലോഗ് ടോണ്‍മാച്ച് ചെയ്യാന്‍ നല്ലോണം കഷ്ടപ്പെട്ടു..എന്റെ ടോണില്‍ അല്ല കുറച്ചൂടെ ഹൈ പിച്ച് വോയിസ് ആണ് കൊടുത്തത്.അത് തുടങ്ങിക്കിട്ടാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു..ആ സമയത്ത് എനിയ്ക്ക് മൂക്കടപ്പ് ഉണ്ടായിരുന്നു.എല്ലാം കൂടെ പ്രശ്നമായി ആദ്യദിവസം ചെയ്തത് മൂന്നാമത്തെ ദിവസം വീണ്ടും ചെയ്യേണ്ടി വന്നു..ശ്യാം സാറും അസിസ്റ്റന്‍സും ഒരുപാട് സഹായിച്ചു.
കുട്ടന്‍ പിള്ളയുടെ ശിവരാത്രിയിലൂടെ സംഗീത സംവിധായികയാകുന്നു?
ആ സിനിമയുടെ സംവിധായകന്‍ എന്റെ അടുത്ത സുഹൃത്താണ്.ഞാന്‍ ഫീല്‍ഡില്‍ വന്നതിനു ശേഷം ആദ്യം കിട്ടിയ സുഹൃത്തുക്കളില്‍ ഒരാളാണ്..ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോള്‍ ആദ്യം ഇല്ല എന്നാണ് ഞാന്‍ പറഞ്ഞത്.പിന്നെ അവരെല്ലാവരും ധൈര്യം തന്നുകൂടെ നിന്നു.ആദ്യമായി ബി ജി എം കൂടെ ചെയ്യുന്നുണ്ട്.അത് ഭയങ്കര ചലഞ്ചിംഗ് ആണ്..വര്‍ക്ക് നടന്നുകൊണ്ടിരിയ്ക്കുന്നു..ഓഡിയോ ലോഞ്ച് അധികം താമസിയാതെ ഉണ്ടാവും.
സംഗീതമേഖലയില്‍ നിലനിന്നിരുന്ന സ്ടീരിയോ ടൈപ്പുകള്‍ വന്ന സമയത്ത് ചലഞ്ചിംഗ് ആയിരുന്നോ?
ഞാന്‍ വന്ന സമയത്ത് അവസരത്തിന് വേണ്ടി ഒരു പി ആര്‍വര്‍ക്കിനും ശ്രമിച്ചിട്ടില്ല..ആ കാര്യത്തില്‍ ഞാന്‍ ലക്കിയാരുന്നു..കാരണം മലയാളത്തില്‍ പാടിത്തുടങ്ങി കുറച്ച് കഴിയുമ്പോഴേയ്ക്കും റഹ്മാന്‍ സാറിന്റെ ട്രൂപ്പിലെയ്ക്ക്അവസരം കിട്ടി..പിന്നെ സാറിന്റെ കൂടെ പാടിയതിന് ശേഷമാണ് മലയാളത്തിലേയ്ക്ക് തിരിച്ചു വരുന്നത്.അടുത്ത കാലത്തായി നല്ല മെലഡികള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്.ഉദാഹരണം സുജാത,ജെയിംസ് ആന്‍ഡ് ആലീസ്,സി ഐ എഅങ്ങനെ കുറെ നല്ല മെലഡികള്‍.പിന്നെ ഞാനൊക്കെ വന്ന സമയത്ത് സംഗീതത്തില്‍ പരീക്ഷണങ്ങള്‍ ആവശ്യമുള്ള സിനിമകളും കുറവായിരുന്നു..ഒരേ ഒറിയന്‍റ്റെഷന്‍ ആയിരുന്നു മിക്കവയും.ഇപ്പോള്‍ എല്ലാം മാറിതുടങ്ങി.വോയിസ് പരീക്ഷിയ്ക്കാന്‍ തുടങ്ങി..തമിഴിലൊക്കെ നേരത്തെ തന്നെ പരീക്ഷണങ്ങള്‍ തുടങ്ങിയിരുന്നു..
.jpg)
നിവിന്‍ പോളിയ്ക്കും തൃഷയ്ക്കുമൊപ്പം
സോഷ്യല്‍ മീഡിയയിലെ നിലപാടുകള്‍?
ചില കാര്യങ്ങളില്‍ ബോള്‍ഡ് ആയി പറഞ്ഞേ പറ്റൂ..എന്റെ ഡാഡിയാണ്ഈ കാര്യത്തില്‍ എന്റെ ധൈര്യം..ഡാഡി എന്നോട് പറയും..നീ ആരെയും ഭയക്കേണ്ട ആവശ്യമില്ല എന്ന്.നമ്മള് കഷട്പ്പെട്ടു സംഗീതം പഠിച്ച സ്ട്രഗിള്‍ ചെയ്ത് ഫീല്‍ഡില്‍നിലനില്‍ക്കുന്നു..ആകോണ്‍ഫിഡന്‍സ് മാത്രം മതി ധൈര്യം ഉണ്ടാവാന്‍.ഡാഡിയും അങ്ങനെയാണ്..ഫിയര്‍ ലെസ്..നമ്മള്‍ തെറ്റ് ചെയ്യുന്നില്ലേങ്കില്‍ ഭയക്കേണ്ടതില്ല എന്ന നിലപാട്..ഫാമിലി അത്ര സപ്പോര്‍ട്ട് ആണ്..സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പറയുന്നതിന്റെ പേരില്‍ കുറെ തെറിവിളി കേട്ടിട്ടുണ്ട്..എങ്കിലും നിലപാടുകള്‍ പറയണമല്ലോ..അങ്ങനെയുള്ളവരേയാണ് എനിയ്ക്കും ഇഷ്ടം.
നടിയുടെ പ്രശ്നത്തില്‍ കൂടെ നിന്നു?
അവള്‍ എന്റെ വളരെ അടുത്ത സുഹൃത്താണ് .പതിനാലു വര്‍ഷമായിട്ട് അറിയാം..കരിയര്‍ തുടങ്ങിയ സമയത്ത് ഞങ്ങളൊരുമിച്ച് വിദേശത്ത് പ്രോഗ്രാമിന് പോയിരുന്നു.പിന്നീട് അവളായിട്ടുണ്ടാക്കി മേയിന്റെയിന്‍ ചെയ്തതാണ് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ്..കാരണം ഞാന്‍ ഫ്രണ്ട്ഷിപ്പ് മെയിന്റെയിന്‍ ചെയ്ത് കൊണ്ട് പോകുന്ന കാര്യത്തില്‍ പിന്നോട്ടാണ്..അവള്‍ നേരെ തിരിച്ചും.അത്രയും കൊല്ലത്തെ ബന്ധമാണ്..എനിയ്ക്ക് എന്റെ അനിയത്തിയെപ്പോലെ തന്നെ.ഇങ്ങനെയൊക്കെ സംഭവിച്ചത് എനിയ്ക്കാണോ അവള്‍ക്കാണോ എന്ന വ്യത്യാസമില്ല..അപ്പൊ നമ്മള്‍ കൂടെ നില്‍ക്കണമല്ലോ..
മലയാളസിനിമ മെയില്‍ ഡോമിനേറ്റഡാണോ?
ഡോമിനെറ്റഡാണ് എന്ന് പറയുന്നതിനെക്കള്‍ അവസരങ്ങളുടെ പ്രശ്നമാണ്.എപ്പോഴും അവസരങ്ങള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ്..അവസരങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് ഡോമിനെറ്റഡ് എന്നൊരു ടേം തന്നെ വന്നത്..ഇപ്പോള്‍ സംവിധാനം ഉള്‍പ്പെടെ എല്ലാ മേഖലയിലേയ്ക്കും സ്ത്രീകള്‍ വന്നു തുടങ്ങി..അങ്ങനെ വന്നുവന്ന് പയ്യെ മാറിക്കോളും..
.jpg)
ഭാവനയുടെ വിവാഹദിനത്തില്‍ ഭാവനയ്ക്കൊപ്പം
എങ്ങനെയാണ് സംഗീതത്തിന്റെ വഴിയിലേയ്ക്ക്?
എന്‍റെ ഡാഡി മ്യൂസിഷ്യനാണ്.സ്വാഭാവികമായും സംഗീതം കൂടെയുണ്ടായിരുന്നു..പക്ഷെ ഫീല്‍ഡിലെയ്ക്ക് വന്നത് യാദൃശ്ചികമായാണ്.കുസാറ്റില്‍ മറൈന്‍ ബയോളജി കോഴ്സിന് ചേരാനുള്ള ഇന്‍റര്‍വ്യൂവിന്റെ തലേദിവസമാണ് മഞ്ഞു പോലൊരു പെണ്‍കുട്ടിയില്‍ പാടാന്‍ അല്‍ഫോന്‍സ് സാറിന്റെ വിളി വരുന്നത്.അങ്ങനെ ഇന്റര്‍വ്യൂവിനു പോകാതെ റിക്കോഡിങ്ങിന് പോയി.അന്ന് അങ്ങനെയൊരു ഡിസിഷന്‍ എടുത്തതാണ് വഴിത്തിരിവായത്.
എ ആര്‍ റഹ്മാന്‍ സ്കൂളിലെ അനുഭവങ്ങള്‍?
നാലുവര്‍ഷം റഹ്മാന്‍ സാറിന്‍റെ ട്രൂപ്പിലുണ്ടായിരുന്നു..പ്ലേ ബാക്ക് മാത്രമല്ല..ഹാര്‍മണി..എങ്ങനെ മാച്ച് ചെയ്യണം എന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ പഠിയ്ക്കാന്‍ കഴിഞ്ഞു..ശരിയ്ക്കും ഒരു സ്കൂളിംഗ് തന്നെയായിരുന്നു ആ നാലുവര്‍ഷങ്ങള്‍.
ഭയങ്കര രസമുള്ള സംഭവങ്ങളും ഉണ്ട്.ഒരു പ്രോഗ്രാമിന് പോയപ്പോള്‍ നയാഗ്ര വെള്ളച്ചാട്ടം കാണാന്‍ പോയിരുന്നു.ശ്രീനിവാസ മൂര്‍ത്തി സാറും നരേഷ് അയ്യരും കൂടെയുണ്ടായിരുന്നു.അവര് എന്നോട് പറഞ്ഞു നയാഗ്രയില്‍ കുളിയ്ക്കണ്ടേ അതിനു വേണ്ടതൊക്കെയെടുത്തോ എന്ന്.ഞാന്‍ ഒരു ചെറിയ ബാഗില്‍ തോര്‍ത്തും ബോഡി വാഷും ഒക്കെയെടുത്താണ് ഇറങ്ങിയത്.ചിത്ര ച്ചേച്ചി കൂടെയുണ്ടായിരുന്നു.ചേച്ചി ചോദിച്ചു ഇതൊക്കെ എന്തിനാ നയാഗ്രയില്‍ അങ്ങനെ കുളിക്കാന്‍ പറ്റുവോ എന്നൊക്കെ.എന്നെ പറ്റിച്ചതാണ് എന്ന് പിന്നെയാ മനസ്സിലായെ..കാര്യം അറിഞ്ഞ റഹ്മാന്‍ സാര്‍ ഒരുപാട് ചിരിച്ചു..ഇതേ പോലെ അവര് വേറെ ആരെയോ മുന്പ് പറ്റിച്ചിട്ടുണ്ടായിരുന്നു.നല്ല രസമായിരുന്നു ട്രൂപ്പിനോപ്പമുള്ള യാത്രകളൊക്കെ..
.jpg)
ഹേയ് ജൂഡിന്റെ സംവിധായകന്‍ ശ്യാമപ്രസാദിനൊപ്പം
പ്രിയപ്പെട്ട പാട്ടുകാര്‍?
എനിക്ക് അങ്ങനെ ആരാധന ഒന്നുമില്ല. രഘു ദീക്ഷിത്,ഹരിഹരന്‍ ഇവരെയൊക്കെ ഇഷ്ടമാണ്..ആര്‍ട്ടിസ്റ്റിനെ ഇഷ്ടമാണ്.മാത്രമല്ല ഹ്യൂമന്‍ എന്ന രീതിയില്‍ കൂടെ എടുക്കുമ്പോഴാണ് എനിയ്ക്ക് ഒരാളെ ഇഷ്ടമാകുന്നത്..
ഫാമിലി
ഭര്‍ത്താവ് ആഷ് ലി ജിം ട്രെയിനര്‍ ആണ്.മോള്‍ സന..ഡാഡി കണ്ണൂരില്‍ സംഗീതാധ്യാപകനാണ്.അനിയനും അനിയത്തിയും വയലിനിസ്റ്റ്സ് ആണ്.രണ്ടുപേരും എഞ്ചിനീയെഴ്സ് ആണ്.ഫാമിലിയാണ് ഏറ്റവും വലിയ സപ്പോര്‍ട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..