28 November Saturday

നെഞ്ചിൻ കുഴിയിൽ പേസ് മേക്കറുമായി ഇത് നാലാം വർഷം; ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഏറ്റവും വലിയ ഭാഗ്യം: ഹരീഷ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന്‌ ഗായകൻ ഹരീഷ്‌ ശിവരാമകൃഷ്‌ണൻ. ആ തിരിച്ചറിവിന്റെ  നാലാം വാർഷികമാണിതെന്നും ഹരീഷ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു. ശരീരത്തിൽ പേസ്‌ മേക്കർ ഘടിപ്പിച്ചതിന്റെ ഫോട്ടോ സഹിതമാണ്‌ ഹരീഷിന്റെ കുറിപ്പ്‌;

ഹരീഷ്‌ ശിവരാമകൃഷ്‌ണന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

തോൾ എല്ലിന് താഴെ, നെഞ്ചിൻ കുഴിയിൽ ഒരു godrej ഇന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് 4 ആം വർഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വാർഷികവും...

ആധുനിക വൈദ്യ ശാസ്ത്രത്തിനും, ഡോക്ടർ മാർക്കും ഒരുപാട് നന്ദി, സ്നേഹം. കൂടെ നിന്ന കുടുംബത്തിനോട് ഒരുപാട് ഒരുപാട് സ്നേഹം.

More power to me.

നബി: കൂളിംഗ് ഗ്ലാസ്‌ വിട്ടു ഒരു കളിയും ഇല്ല. കണ്ണുപൊട്ടൻ ആണോ ഷേട്ടാ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top