15 November Friday

പുല്ലാങ്കുഴല്‍ വിദഗ്ധൻ ഗുരുവായൂര്‍ എസ് ശ്രീകൃഷ്ണന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019

തൃശൂർ > പുല്ലാങ്കുഴല്‍ വിദഗ്ധനും സംഗീതജ്ഞനുമായ ഗുരുവായൂര്‍ എസ് ശ്രീകൃഷ്ണന്‍ (86) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരച്ചടങ്ങുകള്‍ തിങ്കളാഴ്‌ച ബംഗളൂരുവിൽ നടക്കും. അന്തരിച്ച ഗായിക ഗായത്രി ശ്രീകൃഷ്ണനാണ് ഭാര്യ. സംഗീതജ്ഞൻ ജി എസ് രാജന്‍, ഭരതനാട്യം നര്‍ത്തകിയും നാടകപ്രവര്‍ത്തകയുമായ സുജാതാ ദാസ് എന്നിവര്‍ മക്കളാണ്. 1985ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1997ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചു.
 


പ്രധാന വാർത്തകൾ
 Top