16 August Tuesday

ജോജു നായകനായ മധുരത്തിലെ ഗാനം റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Dec 18, 2021


കൊച്ചി :  ജൂൺ എന്ന സിനിമയ്ക്കു ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത മധുരം സിനിമ ഡിസംബർ 24ന് ഒടിടി പ്ലാറ്റഫോം ആയ സോണി ലൈവ് ൽ റിലീസ് ചെയ്യും. പ്രണയത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ ജോജു ജോർജ്, അർജുൻ അശോകൻ, നിഖിലാ  വിമൽ, ശ്രുതി  രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

സൂരജ് സന്തോഷും നിത്യ മാമനും ചേർന്നു പാടിയിരിക്കുന്ന ഗാനത്തിന്  ഹിഷാം അബ്ദുൾ വഹാബ് സംഗീതം  നൽകിയിരിക്കുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗാനങ്ങൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. അപ്പു പാത്തു  പപ്പു പ്രൊഡക്ഷൻസിന്റെ  ബാനറിൽ ജോജു ജോർജും സിജോ  -വടക്കനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹകൻ  ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവരുടെതാണ് തിരക്കഥ. കോ- പ്രൊഡ്യൂസേഴ്സ് ബാദുഷയും ,
സുരാജുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top