27 October Tuesday

ഒരു മുത്തശ്ശി ഗദയിലെ ആദ്യ ഗാനത്തിന്റെ വീഡിയോ എത്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 4, 2016

കൊച്ചി > ജൂഡ് ആന്റണി ജോസഫ് സംവിധാനം നിര്‍വഹിച്ച ‘ഒരു മുത്തശ്ശി ഗദ’യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. “തെന്നല്‍ നിലാവിന്റെ” എന്ന് തുടങ്ങുന്ന ഈ  ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും അപര്‍ണ്ണ ബാലമുരളിയുമാണ്. ഇവര്‍ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയിരിക്കുന്നു.

ജൂഡ് ആന്റണി ജോസഫ് തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്,ലെന, രാജനി ചാണ്ടി, ഭാഗ്യലക്ഷ്മി, അപര്‍ണ്ണ ബാലമുരളി, അപ്പു, രാജീവ് പിള്ള, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, ലാല്‍ ജോസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം ലിജോ പോളുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത നിര്‍മ്മിച്ച ‘ഒരു മുത്തശ്ശി ഗദ’ സെപ്റ്റംബര്‍ 15ന് തീയേറ്ററുകളിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top