30 March Thursday

'എങ്ങനെ പാടേണ്ടു ഞാന്‍' ; കാപ്പുച്ചീനോയിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jul 21, 2017

നൗഷാദ് സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ ചിത്രം 'കാപ്പുച്ചീനോ'യിലെ 'എങ്ങനെ പാടേണ്ടു ഞാന്‍' എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. പി ജയചന്ദ്രനും മഞ്ജരിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247 ആണ് ഗാനം പുറത്തിറക്കിയത്. അനീഷ് ജി മേനോന്‍, അന്‍വര്‍ ഷരീഫ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ശരണ്യ, അനീറ്റ, സുധി കോപ്പ, കണാരന്‍ ഹരീഷ്, സുനില്‍ സുഖദ എന്നിവരെല്ലാം കാപ്പുച്ചീനോയില്‍ വേഷമിടുന്നുണ്ട്.

അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര്‍ യു, കിസ്മത്ത്,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നീ സിനിമകളുടെയെല്ലാം ഗാനങ്ങള്‍ മ്യൂസിക്ക് 247ന്റെതായിരുന്നു.

നൗഷാദ്, ജോഫി പലയൂര്‍, റെജികുമാര്‍ കെ എന്നിവര്‍ ചേര്‍ന്നാണ് കാപ്പുച്ചീനോയുടെ കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നൂറുദ്ദീന്‍ ബാവയും ചിത്രസംയോജനം സജിത്ത് പനങ്ങാടുമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top