06 December Friday

ഡ്രീം ട്രാക്കിൻറെ പുതിയ കവർ സോംഗ് പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

തൃശൂരിൽ നിന്നുള്ള പ്രശസ്ത മ്യൂസിക് ബാന്റായ ഡ്രീം ട്രാക്കിൻറെ പുതിയ കവർ സോംഗ് പുറത്തിറങ്ങി. ഡ്രീം ട്രാക്ക് ആദ്യമായി കംപോസ് ചെയ്ത ഹാരിസ് ജയരാജിന്റെ വസീഗര എന്ന പാട്ട്   ഇതിന്റെ അവസാന ഭാഗത്ത് ചേർത്തിരിക്കുന്നു.

പ്രശസ്ത വയലിനിസ്റ്റ് ബിനേഷ് ബാബു നയിക്കുന്ന ബാന്റിൻ ആകാശ് മേനോൻ ലീഡ് ഗിറ്റാർ, രഞ്ജു ജോസ് കീബോർഡ്, മിധുൻ പോൾ ഡ്രംസ്, മെൽവിൻ ജെ തേറാട്ടിൽ ബേസ് ഗിറ്റാർ എന്നിവരാണ് മറ്റ് കലാകാരന്മാർ. മനീഷ് എന്ന യുവ പ്രതിഭയാണ് ഛായാഗ്രഹണം .

രാജ്യത്തിനകത്തും പുറത്തുമായി നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ഡ്രീം ട്രാക്ക് പുതു വെള്ളൈ മഴൈ എന്ന പാട്ടിന്റെ കവർ സോംഗിലൂടെ ആണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. ഇന്ത്യാസ് ഗോട്ട്  ടാലന്റ്  സീസൺ 8ൽ ആദ്യ റൗണ്ടിൽ തന്നെ  ജഡ്ജസ് എഴുന്നേറ്റു നിന്ന് കയ്യടിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. ബോളീവുഡിലെ കിങ് ഖാനോടൊപ്പമുള്ള വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

 


പ്രധാന വാർത്തകൾ
 Top