02 June Friday

വീണ്ടും വിനീത് ശ്രീനിവാസന്‍ - ഷാന്‍ റഹ്മാന്‍ കൂട്ടുക്കെട്ട്; അരവിന്ദന്റെ അതിഥികളിലെ പുതിയ ഗാനമെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Apr 7, 2018

കൊച്ചി > ഷാന്‍ റഹ്മാന്‍ - വിനീത് ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ചെത്തുന്ന അരവിന്ദന്റെ അതിഥികളിലെ 'രാസാത്തി എന്നെ വിട്ട് പോകാതെടി' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

 ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം മോഹനന്‍ ആണ്. ശ്രീനിവാസന്‍, ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

24*7 നിലെ നായികയായ നിഖില വിമലാണ് ചിത്രത്തില്‍ വിനീതിന്റെ നായികയായെത്തുന്നത്. പതിയാറ എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍  സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top