28 March Tuesday

"ചിരമഭയമീ'... "ആർക്കറിയാ' മിലെ ആദ്യ വീഡിയോ ഗാനം

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

പാർവ്വതി തിരുവോത്ത്‌, ബിജു മേനോൻ, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന ആർക്കറിയാം എന്ന ചിത്രത്തിലെ "ചിരമഭയമീ' എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനത്തിന് താരനിബിഡമായ ലോഞ്ച്. സംവിധായകൻ പ്രിയദർശൻ, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ടോവിനോ തോമസ്,സുരാജ് വെഞ്ഞാറമൂട്, നസ്രിയ ഫഹദ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, സൗബിൻ ഷാഹിർ, അജു വർഗീസ്, നമിത പ്രമോദ്, പ്രയാഗ മാർട്ടിൻ, നിഖില വിമൽ, ദിലീഷ് പോത്തൻ, അന്ന ബെൻ, സാനിയ അയ്യപ്പൻ, ഗായകൻ വിധു പ്രതാപ് എന്നിവർ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജുകൾ വഴി പുറത്തിറക്കി.
 
അൻവർ അലി രചിച്ച വരികൾ, ചിട്ടപ്പെടുത്തിയിരിക്കുന്നത് നേഹ നായരും യെക്‌സാൻ ഗാരി പെരേരയും ചേർന്നാണ് . മധുവന്തി നാരായൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെയും, ഒ പി എം ഡ്രീം മിൽ സിനിമാസിന്റെയും ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്. ചിത്രം തീയേറ്റർ റിലീസിന് ഒരുങ്ങുകയാണ്.
 
പാർവ്വതി തിരുവോത്തും, ഷറഫുദ്ധീനും ഷേർളിയും റോയിയുമായാണ് ചിത്രത്തിൽ എത്തുന്നത്. 'ആർക്കറിയാം' എന്ന വാക്കിൽ അവസാനിക്കുന്ന രണ്ടു ടീസറുകളും പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന കൗതുകം ചെറുതല്ല. വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും താരങ്ങൾ എത്തിയ  ടീസറും ഫസ്റ്റ് ലുക്കും സമൂഹ മാധ്യമങ്ങളിൽ വൻ ചലനമാണ് സൃഷ്ടിച്ചത്.

മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം.  പശ്ചാത്തല സംഗീതം നൽകി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മോങ്ക്സ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top