24 May Tuesday

ചിയാൻ വിക്രമിൻ്റെ ആക്ഷൻ ത്രില്ലർ 'കോബ്ര'യിലെ രണ്ടാം ഗാനം റിലീസായി

വെബ് ഡെസ്‌ക്‌Updated: Saturday Apr 23, 2022


ചെന്നൈ :ചിയാൻ വിക്രം വിവിധ ഗെറ്റപ്പുകളിൽ എത്തുന്ന "കോബ്ര" എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി.  ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന  " കോബ്ര ". സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്നു.

ചിത്രത്തിൽ കെജിഫ് ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

എ. ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നുവെന്ന പ്രത്യേകതയും കോബ്രയ്ക്കുണ്ട്. ഹരീഷ് കണ്ണൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ എഡിറ്റിംഗ് നിർവഹിക്കുന്നത് ഭുവൻ ശ്രീനിവാസനാണ്. ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു.പി ആർ ഒ-എ എസ് ദിനേശ്,ശബരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top