റിലയൻസ് തന്നെ മുന്നിൽ
പുതുവത്സരത്തിൽ തിരിച്ചു വരവിന്റെ സൂചനയുമായി ഓഹരി വിപണി

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് കമ്പനികള്‍ ആണ് ഇവയിൽ മുന്നിൽ. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ 86,847 കോടി രൂപയുടെ കുതിപ്പാണ് ഈ പത്ത് കമ്പനികൾ കൂടി രേഖപ്പെടുത്തിയത്. ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നി കമ്പനികളാണ് നേട്ടം ഉണ്ടാക്കി ഇതര മുൻനിര കമ്പനികൾ.
ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഈ ആഴ്ചയും തുടരുന്ന കാഴ്ചയാണ്.
തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തിയ ശേഷം ഈ ആഴ്ച തിരിച്ചുവരവിന്റെ സൂചനകളിലാണ് ഓഹരി വിപണി. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 657 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. മുന്നേറ്റ സൂചനകൾ ഉണ്ടായിട്ടും കഴിഞ്ഞ ആഴ്ച വിപണി പിന്നോക്കം പോയ സാഹചര്യമായിരുന്നു.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 20,235 കോടിയുടെ മുന്നേറ്റമാണ് ഉണ്ടായത്. 13,74,945 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. റിലയന്‍സിന് 20,230 കോടിയുടെ നേട്ടം ഉണ്ടായി. 16,52,235 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എസ്ബിഐ, എല്‍ഐസി, ഇന്‍ഫോസിസ്, ടിസിഎസ് എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു. എസ്ബിഐ 11,557 കോടി, എല്‍ഐസി 8,412 കോടി, ഇന്‍ഫോസിസ് 2,283 കോടി, ടിസിഎസ് 36.18 കോടി എന്നിങ്ങനെയാണ് നാലു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.
വെള്ളിയാഴ്ച നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 27,000 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് ഇന്ന് 226.59 പോയിന്റ് (0.29 ശതമാനം) ഉയര്‍ന്ന് 78,699.07ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 63.20 പോയിന്റ് ഉയര്‍ന്ന് (0.27 ശതമാനം) 23,813.40ലും വ്യാപാരം അവസാനിപ്പിച്ചു.
കൊച്ചിൻ ഷിപ്പ് യാർഡ് വർഷാവസാനം മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. അദാനി പോര്‍ട്ട്‌സില്‍ നിന്നും 450 കോടി രൂപയുടെ കരാര്‍ ലഭിച്ചതാണ് കപ്പല്‍നിര്‍മാണ ശാല ഓഹരികളെ ഉയര്‍ത്തിയത്. കേരള ഓഹരികളുടെ പ്രകടനം. കേരളത്തില്‍ നിന്നുള്ള ബാങ്കിംഗ് ഓഹരികളെല്ലാം മോശം പ്രകടനമാണ് കാഴ്ച്ചവച്ചത്. ഫെഡറല്‍ ബാങ്ക് 0.47 ശതമാനവും സി.എസ്.ബി ബാങ്ക് 1.03 ശതമാനവും താഴ്ന്നു. ധനലക്ഷ്മി ബാങ്കിന്റെ പ്രകടനം അതിദയനീയമായി. 11.44 ശതമാനം ഇടിഞ്ഞാണ് ധനലക്ഷ്മി ഓഹരികള്‍ ക്രിസ്മസ് വാരം പിന്നിട്ടത്. മണപ്പുറം ഫിനാന്‍സ് 0.31 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് 0.31 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്.
0 comments