500 വാട്ട് പവര്‍ട്രോണ്‍ മോട്ടോറില്‍ നിഗല്ല പ്രോ മിക്‌സര്‍ ഗ്രൈന്‍ഡര്‍
MIXTURE
കൊച്ചി > ക്രോംപ്ടൺ ഗ്രീവ്‌സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് നിഗല്ല പ്രോ 500 വാട്ട് മിക്‌സർ ഗ്രൈൻഡർ പുറത്തിറക്കി. 500 വാട്ട് പവർട്രോൺ മോട്ടോറുള്ള ഇതിൽ തുടർച്ചയായി 30 മിനിറ്റ് പൊടിക്കാനും അരയ്ക്കാനുമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. പൊടിക്കാനും സംഭരിക്കാനുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത അടപ്പും സിപ്പർ ക്യാപ്പുകളുമുള്ള ജാറുകൾ, വലിയനോബ്, ഹണികോമ്പ് വെന്റുകൾ എന്നിവയാണ് നിർമാതാക്കൾ എടുത്തുപറയുന്ന മറ്റു ചില പ്രത്യേകതകൾ. റീട്ടെയിൽ ഔട്ട്-ലെറ്റുകളിലും ഇ-–-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വില: 3500 രൂപ.
0 comments