വീഗൻ ഐസ് ക്രീം വിപണിയിൽ
VESTA ICE CREAM
കൊച്ചി > പാലുൽപ്പന്ന നിർമാതാക്കളായ കെഎസ്ഇ വെസ്റ്റ ബ്രാൻഡിൽ പുതിയ വീഗൻ ഐസ്ഡ്ക്രീം വിപണിയിലെത്തിക്കുന്നു. പാലും മറ്റു ജന്തുജന്യ ഘടകങ്ങളും ഒഴിവാക്കി തേങ്ങാപാൽ ഉപയോഗിച്ചായിരിക്കും ഈ ഐസ്ഡ്ക്രീം നിർമിക്കുകയെന്നും രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഉൽപ്പന്നം വിപണിയിലെത്തുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. വെസ്റ്റ കൊക്കോ പാം എന്ന പേരിൽ വിവിധ രുചികളിൽ ഫെബ്രുവരി ആദ്യ ആഴ്ചയിൽ ഉൽപ്പന്നം ഉപഭോക്താക്കളിലേക്ക് എത്തും. പാലിലും പാലുൽപ്പന്നങ്ങളിലുമുള്ള ലാക്ടോസ് ഫലപ്രദമായി ദഹിപ്പിക്കാൻ കഴിയാത്ത ശാരീരിക അവസ്ഥയുള്ളവർക്കും അനുയോജ്യമായ ഉൽപ്പന്നമായിരിക്കുമിതെന്നും കെഎസ്ഇ ചെയർമാൻ ടോം ജോസ് പറഞ്ഞു.
0 comments