Deshabhimani

കുറയാതെ സ്വർണവില: പവന് 71,000ത്തിന് മുകളിൽ തന്നെ

gold
വെബ് ഡെസ്ക്

Published on Apr 19, 2025, 11:28 AM | 2 min read

കൊച്ചി : സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. 71,560 രൂപയാണ് ഇന്ന് പവന്റെ വില. ഇന്നലെയും ഇതേ വിലയിൽ തന്നെയാണ് സ്വർണവ്യാപാരം നടന്നത്. വ്യാഴാഴ്ചയാണ് പവൻ വില ആദ്യമായി 71,000 കടന്നത്. ഈ മാസം 12നാണ് പവൻ വില ആദ്യമായി 70,000 കടന്നത്. ​ഗ്രാമിന് 8,945 രൂപയാണ് വില.


24 കാരറ്റിന് പവന് 78,064 രൂപയും ​ഗ്രാമിന് 9,758 രൂപയുമാണ് വില. 18 കാരറ്റിന് പവന് 58,552 രൂപയും ​ഗ്രാമിന് 7,319 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില 5 ദിവസങ്ങൾ കൊണ്ട് വർധിച്ച് മാർച്ച് 18ന് 66,000 കടന്നു. ഏപ്രിൽ ഒന്നിനാണ് പവൻ വില ആദ്യമായി 68,000 കടന്നത്. ഏപ്രിൽ 11ന് വില 69,000കടന്നു.


രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയു​ദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ​ഗ്രാമിന് 110 രൂപയും കിലോ​ഗ്രാമിന് 1,10,000 രൂപയുമാണ് വില.


ഏപ്രിലിലെ സ്വർണവില


ഏപ്രിൽ 1 : 68,080

ഏപ്രിൽ 2 : 68,080

ഏപ്രിൽ 3 : 68,480

ഏപ്രിൽ 4 : 67,200

ഏപ്രിൽ 5 : 66,480

ഏപ്രിൽ 6 : 66,480

ഏപ്രിൽ 7 : 66,280

ഏപ്രിൽ 8 : 65,800

ഏപ്രിൽ 9 : 66,320

ഏപ്രിൽ 10 : 68,480

ഏപ്രിൽ 11 : 69, 960

ഏപ്രിൽ 12 : 70,160

ഏപ്രിൽ 13 : 70,160

ഏപ്രിൽ 14 : 70,040

ഏപ്രിൽ 15 : 69,760

ഏപ്രിൽ 16 : 70,520

ഏപ്രിൽ 17 : 71,360

ഏപ്രിൽ 18 : 71,560

ഏപ്രിൽ 19 : 71,560



deshabhimani section

Related News

View More
0 comments
Sort by

Home