Deshabhimani

സ്വർണവില പവന് 920 രൂപ കുറഞ്ഞു

gold
വെബ് ഡെസ്ക്

Published on May 09, 2025, 11:39 AM | 2 min read

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 920 രൂപ കുറഞ്ഞു. 73,000 കടന്ന വില വീണ്ടും 72,000ത്തിലേക്ക് എത്തി. ഇന്ന് 72,120 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 73,040 രൂപയായിരുന്നു പവൻ വില. ​ഗ്രാമിന് 115 രൂപ കുറഞ്ഞ് 9,015 ആയി.


കഴിഞ്ഞ മാസം 22ന് പവൻ വില സർവകാല റെക്കോ‍ർ‌ഡിലെത്തിയിരുന്നു. 74,320 രൂപയിലായിരുന്നു അന്ന് സ്വർണവ്യാപാരം നടന്നത്.


24 കാരറ്റിന് പവന് 78,680 രൂപയും ​ഗ്രാമിന് 9,835 രൂപയുമാണ് വില. 18 കാരറ്റിന് പവന് 59,008 രൂപയും ​ഗ്രാമിന് 7,376 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. ​തുടർന്ന് 17ന് പവൻ വില 71,000ഉം 22ന് വില 74,000ഉം കടന്നു.


രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയു​ദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ​ഗ്രാമിന് 111 രൂപയും കിലോ​ഗ്രാമിന് 1,11,000 രൂപയുമാണ് വില.


മെയിലെ സ്വർണവില


മെയ് 1 : 70,200

മെയ് 2 : 70,040

മെയ് 3 : 70,040

മെയ് 4 : 70,040

മെയ് 5 : 70,200

മെയ് 6 : 72,200

മെയ് 7 : 72,600

മെയ് 8 : 73,040

മെയ് 9 : 72,120


ഏപ്രിലിലെ സ്വർണവില

ഏപ്രിൽ 1 : 68,080

ഏപ്രിൽ 2 : 68,080

ഏപ്രിൽ 3 : 68,480

ഏപ്രിൽ 4 : 67,200

ഏപ്രിൽ 5 : 66,480

ഏപ്രിൽ 6 : 66,480

ഏപ്രിൽ 7 : 66,280

ഏപ്രിൽ 8 : 65,800

ഏപ്രിൽ 9 : 66,320

ഏപ്രിൽ 10 : 68,480

ഏപ്രിൽ 11 : 69, 960

ഏപ്രിൽ 12 : 70,160

ഏപ്രിൽ 13 : 70,160

ഏപ്രിൽ 14 : 70,040

ഏപ്രിൽ 15 : 69,760

ഏപ്രിൽ 16 : 70,520

ഏപ്രിൽ 17 : 71,360

ഏപ്രിൽ 18 : 71,560

ഏപ്രിൽ 19 : 71,560

ഏപ്രിൽ 20 : 71,560

ഏപ്രിൽ 21 : 72,120

ഏപ്രിൽ 22 : 74,320

ഏപ്രിൽ 23 : 72,120

ഏപ്രിൽ 24 : 72,040

ഏപ്രിൽ 25 : 72,040

ഏപ്രിൽ 26 : 72,016

ഏപ്രിൽ 27 : 72,016

ഏപ്രിൽ 28 : 71,520

ഏപ്രിൽ 29 : 71,840

ഏപ്രിൽ 30 : 71,840




deshabhimani section

Related News

View More
0 comments
Sort by

Home