സ്വർണവിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 360 രൂപ കുറഞ്ഞ് വില 57,720 രൂപയായി. ഇന്നലെ 58,080 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,215 ആയി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്.
ജനുവരിയിലെ സ്വർണവില
ജനുവരി 1- 57,200
ജനുവരി 2- 57,440
ജനുവരി 3- 58,080
ജനുവരി 4- 57,720
0 comments