സ്വർണവില താഴോട്ട്: പവന് 160 രൂപ കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട്. പവന് ഇന്ന് 160 രൂപ കുറഞ്ഞ് വില 70,040 ആയി. കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 1640 രൂപ കുറഞ്ഞിരുന്നു. നാല് ദിവസം കൊണ്ട് നാലായിരത്തോളം രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 8,755 ആയി. കഴിഞ്ഞ മാസം 22ന് പവൻ വില സർവകാല റെക്കോർഡിലെത്തിയിരുന്നു. 74,320 രൂപയിലായിരുന്നു അന്ന് സ്വർണവ്യാപാരം നടന്നത്. തുടർന്ന് പവൻ വിലയിൽ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.
24 കാരറ്റിന് പവന് 76,408 രൂപയും ഗ്രാമിന് 9,551 രൂപയുമാണ് വില. 18 കാരറ്റിന് പവന് 57,312 രൂപയും ഗ്രാമിന് 7,164 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. തുടർന്ന് 17ന് പവൻ വില 71,000ഉം 22ന് വില 74,000ഉം കടന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 109 രൂപയും കിലോഗ്രാമിന് 1,09,000 രൂപയുമാണ് വില.
മെയിലെ സ്വർണവില
മെയ് 1 : 70,200
മെയ് 2 : 70,040
ഏപ്രിലിലെ സ്വർണവില
0 comments