Deshabhimani

സ്വർണത്തിന് റെക്കോർഡ് വില; പവന് 64,000 കടന്നു

gold
വെബ് ഡെസ്ക്

Published on Feb 11, 2025, 11:10 AM | 1 min read

കൊച്ചി : സംസ്ഥാനത്തിന് സ്വർണത്തിന് തീവില. പവന്റെ വില 64,000 കടന്നു. ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് പവന് കൂടിയത്. നിലവിൽ 64,480 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്നലെ 63,840 രൂപയായിരുന്നു പവന്റെ വില. ​ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ​ഗ്രാമിന് 80 രൂപ കൂടി 8,060 രൂപയായി. ഇതാദ്യമായാണ് ​ഗ്രാമിന്റെ വില 8,000 കടക്കുന്നത്.


24 കാരറ്റ് സ്വർണത്തിന് 70,344 രൂപയും 18 കാരറ്റിന് 52,760 രൂപയുമാണ് വില. ജനുവരി 22നാണ് പവന്റെ വില ആദ്യമായി 60,000 കടന്നത്. 20 ദിവസം കൊണ്ട് സ്വർണത്തിന് 4,000ലധികം രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ നയങ്ങളുമെല്ലാം സ്വർണവിലയെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.


നിലവിൽ പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ 70,000ത്തോളം രൂപ നൽകേണ്ടി വരും. വെള്ളിക്ക് ​ഗ്രാമിന് ഒരു രൂപ വർധിച്ചു. ​ഗ്രാമിന് 107 രൂപയും കിലോ​ഗ്രാമിന് 1,07,000 രൂപയുമാണ് വില.


ഫെബ്രുവരിയിലെ സ്വർണവില പവനിൽ


ഫെബ്രുവരി 1 : 61,960


ഫെബ്രുവരി 2 : 61,960


ഫെബ്രുവരി 3 : 61,640


ഫെബ്രുവരി 4 : 62,480


ഫെബ്രുവരി 5 : 63,240


ഫെബ്രുവരി 6 : 63,440


ഫെബ്രുവരി 7: 63,420


ഫെബ്രുവരി 8: 63,560


ഫെബ്രുവരി 9: 63,560


ഫെബ്രുവരി 10: 63,840


ഫെബ്രുവരി 11 : 64,480



deshabhimani section

Related News

0 comments
Sort by

Home