Deshabhimani

കയറിയതുപോലെ ഇറക്കം; പവൻവില വീണ്ടും 72,000ത്തിലേക്ക്

gold
വെബ് ഡെസ്ക്

Published on Apr 23, 2025, 03:23 PM | 2 min read

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 2,200 രൂപ കുറഞ്ഞു. 72,120 രൂപയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഇന്നലെ 2,200 രൂപ കൂടി പവൻ വില 74,320 ആയിരുന്നു. ഒരു ദിവസത്തിനു ശേഷം അതേവില തന്നെ സ്വർണത്തിന് കുറഞ്ഞിരിക്കുകയാണ്. ​ഗ്രാമിന് 275 രൂപ കുറഞ്ഞ് വില 9,015 രൂപയായി.


24 കാരറ്റിന് പവന് 78,680 രൂപയും ​ഗ്രാമിന് 9,835 രൂപയുമാണ് വില. 18 കാരറ്റിന് പവന് 59,008 രൂപയും ​ഗ്രാമിന് 7,376 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില 5 ദിവസങ്ങൾ കൊണ്ട് വർധിച്ച് മാർച്ച് 18ന് 66,000 കടന്നു. ഏപ്രിൽ ഒന്നിനാണ് പവൻ വില ആദ്യമായി 68,000 കടന്നത്. ഏപ്രിൽ 11ന് വില 69,000കടന്നു. ഈ മാസം 12നാണ് പവൻ വില ആദ്യമായി 70,000 കടന്നത്. ​തുടർന്ന് 17ന് പവൻ വില 71,000ഉം 21ന് വില 72,000ഉം കടന്നു.


രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയു​ദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഒരു രൂപ കൂടി. ​ഗ്രാമിന് 111 രൂപയും കിലോ​ഗ്രാമിന് 1,11,000 രൂപയുമാണ് വില.


ഏപ്രിലിലെ സ്വർണവില


ഏപ്രിൽ 1 : 68,080

ഏപ്രിൽ 2 : 68,080

ഏപ്രിൽ 3 : 68,480

ഏപ്രിൽ 4 : 67,200

ഏപ്രിൽ 5 : 66,480

ഏപ്രിൽ 6 : 66,480

ഏപ്രിൽ 7 : 66,280

ഏപ്രിൽ 8 : 65,800

ഏപ്രിൽ 9 : 66,320

ഏപ്രിൽ 10 : 68,480

ഏപ്രിൽ 11 : 69, 960

ഏപ്രിൽ 12 : 70,160

ഏപ്രിൽ 13 : 70,160

ഏപ്രിൽ 14 : 70,040

ഏപ്രിൽ 15 : 69,760

ഏപ്രിൽ 16 : 70,520

ഏപ്രിൽ 17 : 71,360

ഏപ്രിൽ 18 : 71,560

ഏപ്രിൽ 19 : 71,560

ഏപ്രിൽ 20 : 71,560

ഏപ്രിൽ 21 : 72,120

ഏപ്രിൽ 22 : 74,320

ഏപ്രിൽ 23: 72,120



deshabhimani section

Related News

View More
0 comments
Sort by

Home