കുതിച്ചുയർന്ന് സ്വർണവില: പവന് 71,000 കടന്നു

കൊച്ചി : സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില. പവൻ വില ഇന്ന് 71,000 കടന്നു. പവന് 840 രൂപ കൂടി വില 71,360 രൂപയായി. ഇന്നലെ 70,520 രൂപയായിരുന്നു പവൻ വില. രണ്ട് ദിവസം കൊണ്ട് 1,600 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 105 രൂപ കൂടി വില 8,920 രൂപയായി. ഈ മാസം 12നാണ് പവൻ വില ആദ്യമായി 70,000 കടന്നത്.
24 കാരറ്റിന് പവന് 77,848 രൂപയും ഗ്രാമിന് 9,731 രൂപയുമാണ് വില. 18 കാരറ്റിന് പവന് 58,384 രൂപയും ഗ്രാമിന് 7,298 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില 5 ദിവസങ്ങൾ കൊണ്ട് വർധിച്ച് മാർച്ച് 18ന് 66,000 കടന്നു. ഏപ്രിൽ ഒന്നിനാണ് പവൻ വില ആദ്യമായി 68,000 കടന്നത്. ഏപ്രിൽ 11ന് വില 69,000കടന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 110 രൂപയും കിലോഗ്രാമിന് 1,10,000 രൂപയുമാണ് വില.
ഏപ്രിലിലെ സ്വർണവില
ഏപ്രിൽ 1 : 68,080
ഏപ്രിൽ 2 : 68,080
ഏപ്രിൽ 3 : 68,480
ഏപ്രിൽ 4 : 67,200
ഏപ്രിൽ 5 : 66,480
ഏപ്രിൽ 6 : 66,480
ഏപ്രിൽ 7 : 66,280
ഏപ്രിൽ 8 : 65,800
ഏപ്രിൽ 9 : 66,320
ഏപ്രിൽ 10 : 68,480
ഏപ്രിൽ 11 : 69, 960
ഏപ്രിൽ 12 : 70,160
ഏപ്രിൽ 13 : 70,160
ഏപ്രിൽ 14 : 70,040
ഏപ്രിൽ 15 : 69,760
ഏപ്രിൽ 16 : 70,520
ഏപ്രിൽ 17 : 71,360
0 comments