മാറ്റമില്ലാതെ സ്വർണവില: 69,000ത്തിൽ തന്നെ

കൊച്ചി : സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് 69,760 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇതേ വിലയിൽ തന്നെയാണ് സ്വർണവ്യാപാരം നടക്കുന്നത്. ഗ്രാമിന് 8,720 രൂപയാണ് വില. കഴിഞ്ഞ മാസം 22ന് പവൻ വില സർവകാല റെക്കോർഡിലെത്തിയിരുന്നു. 74,320 രൂപയിലായിരുന്നു അന്ന് സ്വർണവ്യാപാരം നടന്നത്.
24 കാരറ്റിന് പവന് 76,104 രൂപയും ഗ്രാമിന് 9,513 രൂപയുമാണ് വില. 18 കാരറ്റിന് പവന് 57,080 രൂപയും ഗ്രാമിന് 7,135 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. തുടർന്ന് 17ന് പവൻ വില 71,000ഉം 22ന് വില 74,000ഉം കടന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 108 രൂപയും കിലോഗ്രാമിന് 1,08,000 രൂപയുമാണ് വില.
മെയിലെ സ്വർണവില
മെയ് 1 : 70,200
മെയ് 2 : 70,040
മെയ് 3 : 70,040
മെയ് 4 : 70,040
മെയ് 5 : 70,200
മെയ് 6 : 72,200
മെയ് 7 : 72,600
മെയ് 8 : 73,040
മെയ് 9 : 72,120
മെയ് 10: 72,360
മെയ് 11: 72,360
മെയ് 12: 70,000
മെയ് 13 :70,840
മെയ് 14: 70,440
മെയ് 15: 68,880
മെയ് 16: 69,760
മെയ് 17 : 69,760
മെയ് 18 : 69,760
0 comments