മറ്റ് ജില്ലകളുടെ സാധാരണത്വമല്ല ചരിത്രത്തിൽ മലപ്പുറത്തിന് .ജില്ലാ രൂപീകരണ കാലം മുതൽ തുടരുന്ന വിവാദ നിർമ്മിതികൾ മലപ്പുറത്തെ ഇപ്പോഴും വിടാതെ പിന്തുടരുന്നു.എന്നാൽ സ്വത സിദ്ധമായ നിഷ്കളങ്കതയോടെയും നന്മയോടെയും മലപ്പുറത്തെ ജനങ്ങൾ അവയെ നിരന്തരം അതിജയിച്ച് മുന്നേറുകയാണ്.എല്ലാ തരത്തിലും ഒട്ടേറെ സവിശേഷതകളുള്ള മലപ്പുറത്തിൻ്റെ ചരിത്രവും സംസ്കാരവും പുതുകാലത്ത് തികച്ചും പ്രസക്തം.

മലപ്പുറത്തിൻ്റെ ചരിത്രം, സംസ്കാരം, രാഷ്ട്രീയം തുടങ്ങി സമസ്ത മേഖലകളെയും സമഗ്രമായി വിശകലനം ചെയ്യുന്ന ജ്ഞാനോൽസവത്തിന് ദേശാഭിമാനി മുൻകൈയെടുക്കുകയാണ്. മലപ്പുറത്തിൻ്റെ തനത് കലകളുടെ ആവിഷ്കാരങ്ങൾ,പ്രദർശനങ്ങൾ,ഭക്ഷ്യ മേള,സംഗീത നിശ തുടങ്ങി വ്യത്യസ്തതകളുടെ വിസ്മയം തീർക്കുന്ന മലപ്പുറം മഹോത്സവത്തിലേക്ക് ഏവർക്കും സ്വാഗതം.

 

 

© Malappuram Maholsavam. All Rights Reserved. Malappuram Maholsavam