ആവേശത്തിലലിയാൻ
വിദേശികളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 10:20 PM | 0 min read

കൽപ്പറ്റ
കൽപ്പറ്റയിൽ എൽഡിഎഫ്‌ കൊട്ടിക്കലാശത്തിന്‌ ആവേശം പകർന്ന്‌ വിദേശ വിനോദസഞ്ചാരികളും. ഇറ്റലിയിൽനിന്നുള്ള യുവതികളടക്കമുള്ള എട്ടംഗ സംഘമാണ്‌ ഇടതാവേശത്തിനൊപ്പം നിലകൊണ്ടത്‌. കൽപ്പറ്റ ചുങ്കം പരിസരത്ത്‌ നടന്ന പ്രകടനത്തിൽ അണിചേർന്ന  വിദേശികൾ ബാൻഡ്‌ മേളത്തിനൊപ്പം ചുവടുവച്ചത്‌ പ്രവർത്തകർക്ക്‌ ആവേശമേകി. എൽഡിഎഫ്‌ ചിഹ്നം ആലേഖനംചെയ്‌ത തൊപ്പിയടക്കം ധരിച്ചും കൊടി ഉയർത്തിയുമെല്ലാം ഇവർ കൊട്ടിക്കലാശത്തിൽ ആടിപ്പാടി.  ഇടതുപക്ഷമാണ്‌ ശരിയെന്നും ഇറ്റലിയിൽ ഇടത്‌ പാർടികൾക്കൊപ്പം നിന്ന്‌ പ്രവർത്തിക്കാറുണ്ടെന്നും സംഘാംഗമായ ലൂയിജി പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home