കേന്ദ്ര ആഭ്യന്തരമന്ത്രി 
വർഗീയ വികാരം 
ഇളക്കി വിടുന്നു: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 12:02 AM | 0 min read

ചേലക്കര
കേന്ദ്ര ആഭ്യന്തരമന്ത്രി വർഗീയ വികാരം ഇളക്കി വിടുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര മണ്ഡലത്തിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌  പൊതുയോഗങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വ്യത്യസ്‌ത ചേരികളാക്കി ഒരു വിഭാഗത്തെ മറുവിഭാഗത്തിനെതിരെ  തിരിച്ചുവിടാനും ശ്രമിക്കുന്നു. 
എല്ലാ രാജ്യങ്ങളും  ന്യൂനപക്ഷ സംരക്ഷണത്തിന്‌ നിലപാടെടുക്കാറുണ്ട്‌. നമ്മുടെ രാജ്യത്ത്‌ ഭരണാധികാരികൾ ന്യൂനപക്ഷത്തിനെതിരെ വികാരം സൃഷ്ടിക്കുകയാണ്‌. ന്യൂനപക്ഷത്തെ അക്രമിക്കുന്നവരാണ്‌ ഭരണകക്ഷിയിൽപ്പെട്ടവർ.അന്താരാഷ്‌ട്ര സമൂഹത്തിൽ നിന്ന്‌ വിമർശനമുയർന്നിട്ടുണ്ട്‌.  
പരിഷ്‌കൃത സമൂഹത്തിന്‌ ചേർന്നതല്ല  ഇത്‌.  ക്രൈസ്‌തവ വിഭാഗങ്ങൾ രാജ്യത്ത്‌ കുറവാണ്‌. സംഘപരിവാറിന്റെ അക്രമങ്ങൾക്ക്‌ ഇരയാകുന്ന വിഭാഗമാണിത്‌. അക്രമികൾക്ക്‌ സംരക്ഷണം നൽകുകയും അക്രമിക്കപ്പെട്ടവരെ കൂടുതൽ പീഡിപ്പിക്കുകയും ചെയ്യുന്നു. മുസ്ലീം വിഭാഗത്തിന്‌ നേരെ വ്യാപകമായി അക്രമം നടത്തുന്നു.  അക്രമികളെ മഹത്വവൽകരിക്കുകയാണ്‌ കേന്ദ്രം.  കേന്ദ്ര അഭ്യന്തരമന്ത്രിയുടെ പ്രസ്‌താവന  സർക്കാരിന്‌ ഭൂഷണമല്ല. ബിജെപി സർക്കാർ ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങൾക്ക്‌ രക്ഷയില്ല.  അനാവശ്യമായി വെറുപ്പുണ്ടാക്കുന്നു. രാഷ്‌ട്രീയ ലാഭത്തിന്‌ വർഗീയ അന്തരീക്ഷം നിലനിർത്തുകയാണ്‌ ലക്ഷ്യം–- മുഖ്യമന്ത്രി പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home