ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം ഏഴാം വര്‍ഷത്തില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 03:42 AM | 0 min read

 പത്തനംതിട്ട 

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന  ഹൃദയപൂർവ്വം പൊതിച്ചോറ് വിതരണത്തിന്റെ ഏഴാം വാര്‍ഷികത്തില്‍  റാന്നി ബ്ലോക്ക്‌ കമ്മിറ്റിയിലെ അങ്ങാടി മേഖല കമ്മിറ്റി പൊതിച്ചോർ വിതരണം നടത്തി. പൊതിച്ചോറിന് ഒപ്പം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും, ആശുപത്രി ജീവനക്കാർക്കും ലഡു വിതരണവും നടത്തി. 
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ, ഹൃദയപൂർവ്വം ക്യാമ്പയിൻ ചെയർമാൻ എൻ സി അബീഷ്, കൺവീനർ എസ് സൂരജ് , ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം അജ്മൽ റഹീം, അങ്ങാടി മേഖല സെക്രട്ടറി രാഹുൽ പി രഘു, പ്രസിഡന്റ് സാം ജോർജ് എന്നിവർ പങ്കെടുത്തു.  2017 നവംബർ 25ന്  കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിലാണ്   ജനറൽ ആശുപത്രിയിൽ ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം ആരംഭിച്ചത്. 
ഇതുവരെ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 23 ലക്ഷത്തിലധികം പൊതിച്ചോർ വിതരണം ചെയ്തു.  ദിവസവും ഓരോ മേഖല കമ്മിറ്റികളാണ് വിതരണം നടത്തുന്നത്. വിശേഷ ദിവസങ്ങളിൽ പായസം ഉൾപ്പെടെയുള്ള പൊതിച്ചോറാണ് വിതരണം ചെയ്യുന്നത്. മഹാപ്രളയ സമയത്തോ, കോവിഡ് ലോക് ഡൗൺ സമയത്തോ ഒരു ദിവസം പോലും മുടങ്ങാതെ പൊതിച്ചോറ് എത്തിച്ചു നൽകി. പൊതിച്ചോർ വിതരണത്തിനോടൊപ്പം തന്നെ രക്തദാനവും ഡിവൈഎഫ്ഐ ഹൃദയപൂർവ്വത്തിന്റെ ഭാഗമായി നടത്തുന്നു.


deshabhimani section

Related News

0 comments
Sort by

Home