Deshabhimani

ബിജെപി ജില്ലാ പ്രസിഡന്റ്‌ വോട്ട്‌ ചെയ്യാൻ എത്തിയില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 11:40 PM | 0 min read

 

 
പാലക്കാട്‌
ബിജെപി ജില്ലാ പ്രസിഡന്റിന്റേത്‌ കള്ളവോട്ടെന്ന്‌ വ്യക്തമായി. പ്രതിഷേധം ഭയന്ന്‌ കെ എം ഹരിദാസ് വോട്ട്‌ ചെയ്യാൻ എത്തിയില്ല. ബിജെപി ജില്ലാ പ്രസിഡന്റിനെ പാലക്കാട്‌ നഗരസഭയിൽ 73–--ാം ബൂത്തിൽ 431 ക്രമനമ്പറിൽ വോട്ട്‌ ചേർത്തിട്ടുണ്ട്‌. 
പട്ടാമ്പി ആമയൂർത്തൊടിയിൽ 79–--ാം ബൂത്തിലെ വോട്ടർകൂടിയാണ്‌ ഇദ്ദേഹം. ബിജെപി അധ്യക്ഷൻ ഉൾപ്പെടെ കള്ളവോട്ട്‌ ചേർത്തതായി സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു തെളിവുസഹിതം പുറത്തുവിട്ടിരുന്നു. ഹരിദാസ്‌ വോട്ട്‌ ചെയ്യാൻ എത്താതിരുന്നത്‌ എൽഡിഎഫിന്റെ ആക്ഷേപം നൂറുശതമാനം ശരിവയ്‌ക്കുന്നു.
രാവിലെ അന്വേഷിച്ചപ്പോൾ ഉച്ചയ്‌ക്കുശേഷം വോട്ട്‌ ചെയ്യാൻ എത്തുമെന്നായിരുന്നൂ ഹരിദാസ്‌ മാധ്യമങ്ങളെ അറിയിച്ചത്‌. ഉച്ചയ്‌ക്ക്‌ അന്വേഷിച്ചപ്പോൾ വോട്ടെടുപ്പ്‌ അവസാനിക്കുന്നതിന്‌ തൊട്ടുമുന്നേ വൈകിട്ട്‌ 5.45ന്‌ എത്തുമെന്നായി. എന്നാൽ വൈകിട്ട്‌ ആറിന്‌ പോളിങ് സമയം അവസാനിക്കുന്നതുവരെയും ഹരിദാസ്‌ എത്തിയില്ല. 
ജില്ലയിൽ ബിജെപിയും യുഡിഎഫും വ്യാപകമായി കള്ളവോട്ട്‌ ചേർത്തിരുന്നു. ഇത്‌ കണ്ടെത്തി എൽഡിഎഫ്‌ കലക്ടർക്ക്‌ പരാതി നൽകി. ആരെയും കള്ളവോട്ട്‌ ചെയ്യാൻ അനുവദിക്കില്ലെന്നും എൽഡിഎഫ്‌ വ്യക്തമാക്കിയിരുന്നു.
 


deshabhimani section

Related News

0 comments
Sort by

Home