Deshabhimani

ഭിന്നശേഷി 
ജീവനക്കാരുടെ പ്രശ്നങ്ങൾ: എൻജിഒ യൂണിയൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 11:40 PM | 0 min read

‌തിരുവനന്തപുരം > ഭിന്നശേഷി ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ധർണ നടത്തി.  സെക്രട്ടറിയറ്റിനു മുന്നിൽ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്‌തു. സൗത്ത് ജില്ലാ സെക്രട്ടറി എം സുരേഷ് ബാബു അധ്യക്ഷനായി. നോർത്ത് ജില്ലാ സെക്രട്ടറി കെ എം സക്കീർ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം രഞ്ജിനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശ്രീകുമാർ, പനവൂർ നാസർ, യൂണിയൻ സൗത്ത് ജില്ലാ പ്രസിഡന്റ് ഷിനു റോബർട്ട്‌, നോർത്ത് ജില്ലാ പ്രസിഡന്റ് പി കെ വിനുകുമാർ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഓഫീസുകളിലെ അഞ്ഞൂറോളം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ജീവനക്കാർ പങ്കെടുത്തു.

സൂപ്പർ ന്യൂമററിയായി ജോലി ചെയ്യുന്ന ഭിന്നശേഷി ജീവനക്കാരുടെ തസ്തിക ക്രമീകരണം പൂർത്തിയാക്കുക, സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് അഡ്വാൻസ് അനുവദിക്കുക, സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ ധർണ നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home