ബിജെപി വയനാട് ജില്ലാ മുൻ പ്രസിഡന്റ് പാർടിവിട്ടു

കൽപ്പറ്റ
ബിജെപി വയനാട് ജില്ലാ മുൻ പ്രസിഡന്റ് കെ പി മധു പാർടി വിട്ടു. ജില്ലാ, സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയിലും ബിജെപിയുടെ ഗ്രൂപ്പ് പോരിലും പ്രതിഷേധിച്ചാണ് രാജി. ഫെബ്രുവരിയിലാണ് മധുവിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത്. ‘എട്ടുമാസമായി കടുത്ത അവഗണനയാണ് നേരിടുന്നത്. സംസ്ഥാന നേതൃത്വത്തിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലടിയാണ്. സ്ഥാനമാനങ്ങൾ വീതിച്ചെടുക്കുകയാണ്’–മധു പറഞ്ഞു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി, യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ മധു വഹിച്ചിട്ടുണ്ട്. വയനാട് ജില്ലാ കമ്മിറ്റിയുടെ മുൻ ട്രഷറർ കേശവൻ ഉണ്ണി (നന്ദൻ)യും ആഴ്ചകൾക്കുമുമ്പ് ബിജെപി വിട്ടിരുന്നു.
Related News

0 comments