പാലാഴിറോഡ്‌ ജങ്‌ഷൻ 
മേൽപ്പാലം 30നകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 02:33 AM | 0 min read

 

കോഴിക്കോട്‌ 
വെങ്ങളം–-രാമനാട്ടുകര ദേശീയപാത ബൈപാസിലെ നീളം കൂടിയ മേൽപ്പാലമായ പാലാഴി റോഡ്‌ ജങ്‌ഷൻ മേൽപ്പാലം 30നകം ഗതാഗതത്തിന്‌ തുറന്നുകൊടുക്കും.  ബൈപാസിൽ ഗതാഗതക്കുരുക്കിന്റെ പ്രധാനകേന്ദ്രമായ പാലാഴി ജങ്‌ഷനിലെ മേൽപ്പാലം തുറക്കുന്നതോടെ വാഹനയാത്ര സുഗമമാവും. ഇരുവശത്തുമായി രണ്ടുമേൽപ്പാലങ്ങളാണ്‌ നിർമാണം പൂർത്തിയാക്കിയത്‌. 700 മീറ്റർ നീളവും 14 മീറ്റർ വീതിയിലുമാണ്‌ ഓരോ പാലവും. പാലാഴി–-മാത്തറ റോഡിലെ ഇരിങ്ങല്ലൂർ -മുന്നല്ലേരി ജങ്‌ഷനുസമീപത്തുനിന്നാണ്‌ മേൽപ്പാലത്തിലേക്കുള്ള റോഡ്‌ ആരംഭിക്കുന്നത്‌. പൊറ്റമ്മൽ കെ ടി താഴം റോഡ്‌ ജങ്‌ഷനിൽ പാലം അവസാനിക്കും. കെഎംസി കൺസ്‌ട്രക്‌ഷൻസിനായിരുന്നു നിർമാണ കരാർ. 

 



deshabhimani section

Related News

0 comments
Sort by

Home