കാറിടിച്ച്‌ ബസിന്റെ പിൻചക്രങ്ങൾ തെറിച്ചുപോയി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 10:47 PM | 0 min read

കൊട്ടാരക്കര 
കൊല്ലം–-തിരുമംഗലം ദേശീയപാതയിൽ കോട്ടപ്പുറത്ത് വളവിൽ കെഎസ്ആർടിസി ബസിൽ  കാറിടിച്ചു കയറി. ബസിന്റെ പിന്നിലെ ചക്രങ്ങളും ഇളകിത്തെറിച്ചു. പിൻഭാഗം റോഡിൽ പതിച്ച് ഉരസി നീങ്ങിയാണ് ബസ് നിന്നത്.  കാര്‍ ഡ്രൈവറും മെഡിക്കല്‍ വിദ്യാര്‍ഥിയുമായ ഇളമ്പല്‍ സ്വദേശി ഹേബലിനെ (21) പരിക്കുകളോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ബസ് യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ല. വളവുതിരിയുകയായിരുന്ന ബസിന്റെ ഡീസൽ ടാങ്കിലേക്കും പിൻചക്രങ്ങളിലേക്കുമായാണ് കാറിടിച്ചത്. ഡീസൽ ടാങ്ക് തകരാതിരുന്നതു വലിയ ദുരന്തം ഒഴിവാക്കി. തിങ്കൾ രാവിലെ ഏഴോടെ ആയിരുന്നു അപകടം. കൊട്ടാരക്കരയിൽനിന്ന്‌ പുനലൂരിലേക്കു പോകുകയായിരുന്ന ഓർഡിനറി ബസിലാണ്‌ സ്‌കോർപിയോ കാർ ഇടിച്ചത്. കാറിന്റെ അമിതവേഗവും ഡ്രൈ വർ ഉറങ്ങിയതുമാകാം അപകട കാരണമെന്നാണ് നിഗമനം. തൊട്ടു പിറകിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ തുടർ അപകടങ്ങൾ ഒഴിവായി. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ചു ബസ് നീക്കംചെയ്തു. 


deshabhimani section

Related News

0 comments
Sort by

Home