ഹൈറേഞ്ചിന്റെ തലസ്ഥാനം ചെമ്പട്ടണിഞ്ഞു

കട്ടപ്പന
കുടിയേറ്റ ചരിത്രമുറങ്ങുന്ന, ഹൈറേഞ്ചിന്റെ വാണിജ്യ സിരാകേന്ദ്രത്തെ ചെമ്പട്ടണിയിച്ച് സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ(കട്ടപ്പന സിഎസ്‌ഐ ഗാർഡൻ) എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം മാത്യു ജോർജ് താൽകാലിക അധ്യക്ഷനായി. കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് മുതിർന്ന ഏരിയ കമ്മിറ്റിയംഗം എസ് എസ് പാൽരാജ് പതാക ഉയർത്തി. നേതാക്കളും പ്രതിനിധികളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഏരിയ കമ്മിറ്റിയംഗങ്ങളായ സുധർമ മോഹൻ രക്തസാക്ഷി പ്രമേയവും കെ പി സുമോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ എം സി ബിജു സ്വാഗതം പറഞ്ഞു.
മാത്യു ജോർജ്(കൺവീനർ), പൊന്നമ്മ സുഗതൻ, സുധർമ മോഹൻ, കെ എൻ ബിനു, ടിജി എം രാജു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.
മിനിട്‌സ്–- ജോയി ജോർജ്(കൺവീനർ), ലിജോബി ബേബി, ഫൈസൽ ജാഫർ, ജലജ വിനോദ്, ജോബി എബ്രഹാം, ഫ്രഡ്ഡി മാത്യു. ക്രഡൻഷ്യൽ-–- കെ പി സുമോദ്(കൺവീനർ), ലിജു വർഗീസ്, പി വി സുരേഷ്, കെ എൻ വിനീഷ്‌കുമാർ, എൻ രാജേന്ദ്രൻ, റിൻസ് ചാക്കോ, ടി കെ വാസു, എം എ സുരേഷ്, അനിത റെജി.
പ്രമേയം– പി ബി ഷാജി(കൺവീനർ), കെ സി ബിജു, വി വി ജോസ്, സി ആർ മുരളി, കെ ഡി രാജു, സുഗതൻ കരുവാറ്റ എന്നിവരടങ്ങിയ കമ്മിറ്റികളും പ്രവർത്തിക്കുന്നു
ഏരിയ സെക്രട്ടറി വി ആർ സജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, കെ എസ് മോഹനൻ, ആർ തിലകൻ എന്നിവർ പങ്കെടുക്കുന്നു.
ശനി പകൽ മൂന്നിന് കട്ടപ്പന ടൗൺ ഹാൾ പരിസരത്തുനിന്ന് നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്തേയ്ക്ക് 5000ലേറെ പേർ പങ്കെടുക്കുന്ന പ്രകടനവും റെഡ് വളന്റിയർ മാർച്ചും നടക്കും. ഓപ്പൺ സ്റ്റേഡിയത്തിൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന കോട്ടയം തുടിയുടെ നാടൻപാട്ടും അരങ്ങേറും.
0 comments