Deshabhimani

ഹൈറേഞ്ചിന്റെ ഹൃദയഭൂവില്‍ ചെങ്കൊടിയുയര്‍ന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 04:02 AM | 0 min read

കട്ടപ്പന
സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. സമ്മേളനത്തിനുമുന്നോടിയായുള്ള പതാക ജാഥ ഇരുചക്ര വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും അകമ്പടിയോടെ ഇരട്ടയാറിൽ നിന്നാരംഭിച്ച് സമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിൽ(കട്ടപ്പന സിഎസ്‌ഐ ഗാർഡൻ) സമാപിച്ചു. രക്തസാക്ഷി കെ കെ വിനോദിന്റെ അമ്മ വള്ളിയമ്മയാണ് പതാക കൈമാറിയത്. പി ബി ഷാജി ക്യാപ്റ്റനും ജോയി ജോർജ് വൈസ് ക്യാപ്റ്റനുമായ ജാഥയെ കട്ടപ്പന ഹിൽടൗൺ ജങ്ഷനിൽനിന്ന് സ്വീകരിച്ച് പ്രകടനമായി സമ്മേളന നഗരിയിൽ സമാപിച്ചു. ഏരിയ സെക്രട്ടറി വി ആർ സജി പതാക ഏറ്റുവാങ്ങി പൊതുസമ്മേളന നഗരിയിൽ ഉയർത്തി.
വെള്ളി രാവിലെ 10ന് പ്രതിനിധി സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറി സി വി വർഗീസ് തുടങ്ങിയവർ പങ്കെടുക്കും. ശനി പകൽ മൂന്നിന് കട്ടപ്പന ടൗൺ ഹാൾ പരിസരത്തുനിന്ന് നഗരത്തിലേക്ക് റെഡ് വളന്റിയർ മാർച്ച്. പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ(കട്ടപ്പന ഓപ്പൺ സ്റ്റേഡിയം) സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. എം എം മണി എംഎൽഎ, ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി തുടങ്ങിയവർ സംസാരിക്കും. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന കോട്ടയം തുടിയുടെ നാടൻപാട്ട് അരങ്ങേറും.


deshabhimani section

Related News

View More
0 comments
Sort by

Home