അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 01:54 AM | 0 min read


അങ്കമാലി
അങ്ങാടിക്കടവ് റെയിൽവേ അടിപ്പാതയുടെ പണി ഉടൻ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുക, റെയിൽവേ, എംപി, എംഎൽഎ എന്നിവരുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അടിപ്പാത പൂർണതോതിൽ തുറന്നിട്ടില്ല. സിപിഐ എമ്മും ഡിവൈഎഫ്ഐയും റസിഡന്റ്‌സ് അസോസിയേഷനുകളും സമരവുമായി രംഗത്തുവന്നെങ്കിലും എംഎൽഎയും എംപിയും സഹകരിക്കുന്നില്ല. ഉദ്ഘാടനമാമാങ്കം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും റോഡ് ടാർ ചെയ്യുകയോ ഡ്രെയ്‌നേജ് സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ല.

പീച്ചാനിക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ്, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷോബി ജോർജ്, രാഹുൽ രാമചന്ദ്രൻ, എബിൻ ചെറിയാൻ, അതുൽ ഡേവിസ്, പാറക്കടവ് പഞ്ചായത്ത് അംഗം പി ആർ രാജേഷ്, വി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home