Deshabhimani

കളമശേരി ഗവ. ഐടിഐയിൽ
മഴമാപിനി സ്ഥാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 01:50 AM | 0 min read


കളമശേരി
മഴയുടെ അളവെടുക്കാൻ കളമശേരി ഗവ. ഐടിഐയിൽ മഴമാപിനി സ്ഥാപിച്ചു. പൂർവവിദ്യാർഥി സംഘടന നൽകിയ മഴമാപിനിയാണ് ഐടിഐ ക്ലൈമറ്റ് സേന ക്യാമ്പസിൽ സ്ഥാപിച്ചത്. എല്ലാദിവസവും രാവിലെ 8.30ന് 24 മണിക്കൂർ പെയ്ത മഴയുടെ അളവെടുത്ത് പ്രത്യേകം തയ്യാറാക്കിയ ബോർഡിൽ രേഖപ്പെടുത്തും. 50 വിദ്യാർഥികൾ ഉൾപ്പെടുന്നതാണ് ക്ലൈമറ്റ് സേന.

പ്രിൻസിപ്പൽ പി കെ രഘുനാഥൻ ക്ലൈമറ്റ് സേനാംഗം വിനയ മണിക്ക് മഴമാപിനി കൈമാറി. ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജോബി ജോർജ് അധ്യക്ഷനായി. പരിസ്ഥിതിപ്രവർത്തകൻ ഏലൂർ ഗോപിനാഥ്, കെ പി എൽദോ, തോമസ് വിബിൻ, റഷീദ് മേപ്പുറത്ത് എന്നിവർ സംസാരിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home