Deshabhimani

താക്കീതായി എൻജിഒ 
യൂണിയൻ മാർച്ചും ധർണയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 01:50 AM | 0 min read

ആലപ്പുഴ
എൻജിഒ യൂണിയൻ സംസ്ഥാന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ മേഖലാ മാർച്ചും ധർണയും നടത്തി. 
കേരളത്തെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ അണിനിരക്കുക,  ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശ്ശികകൾ ഉടൻ അനുവദിക്കുക, എച്ച്ബിഎ, മെഡിസെപ്പ് പദ്ധതികൾ കാര്യക്ഷമമാക്കുക, ജനപക്ഷ സിവിൽ സർവീസ് യാഥാർഥ്യമാക്കുക,  വർഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചായിരുന്നു മേഖലാ മാർച്ച്.
ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ച് ഇ എം എസ് സ്‌റ്റേഡിയത്തിൽ സമാപിച്ചു. ധർണ സംസ്ഥാന വൈസ്‌പ്രസിഡന്റ് ടി എം ഹാജറ ഉദ്ഘാടനംചെയ്‌തു. ജില്ലാ ട്രഷറർ എൻ അരുൺകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി സിലീഷ്, ജില്ലാ സെക്രട്ടറിയറ്റംഗം കെ ഇന്ദിര എന്നിവർ സംസാരിച്ചു. 
   ഹരിപ്പാട്ട് ടൗൺഹാൾ ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച മാർച്ച് ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. എം എൻ  അനിൽകുമാർ ധർണ ഉദ്ഘാടനംചെയ്‌തു. പി പി അനിൽകുമാർ അധ്യക്ഷനായി. ബൈജു പ്രസാദ്, ആർ സുശീലാദേവി എന്നിവർ സംസാരിച്ചു.  മാവേലിക്കരയിൽ പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ച് ബുദ്ധ ജങ്‌ഷനിൽ സമാപിച്ചു. ധർണ കെ എം സക്കീർ ഉദ്ഘാടനംചെയ്‌തു. എഫ് റഷീദാകുഞ്ഞ് അധ്യക്ഷനായി. ടി കെ മധുപാൽ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home