12 November Tuesday

ആഞ്ഞുനടന്നാൽ ആയുസ്സ്‌ കൂട്ടാം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


വാഷിങ്‌ടൺ>മനുഷ്യരുടെ നടത്തത്തിന്റെ വേഗതയനുസരിച്ചായിരിക്കും അവരുടെ മസ്‌തിഷ്‌കത്തിന്‌ വയസ്സാവുകയെന്ന്‌ പഠനം. 45 വയസ്സിൽ നടക്കുന്നതിന്റെ വേഗത അവരുടെ തലച്ചോറിന്റെ പ്രായം നിർണയിക്കുമെന്നാണ് ജമ്മ നെറ്റ് വര്‍ക്ക് ഓപ്പണ്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

പതുക്കെ നടക്കുന്നവരുടെ മസ്‌തിഷ്‌കത്തിന്‌ വേ​ഗത്തില്‍ പ്രായമാകും. ഇവരുടെ ശ്വാസകോശം, പല്ല്, രോ​ഗ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയ്ക്ക് വേഗത്തിൽ നടക്കുന്നവരെക്കാള്‍ ആരോ​ഗ്യം കുറവായിരിക്കുവെന്നും പഠനം പറയുന്നു.

70തും 80തും വയസ്സുള്ള പതുക്കെ നടക്കുന്നവര്‍ ഇതേ പ്രായത്തില്‍ വേ​ഗത്തില്‍ നടക്കുന്നവരേക്കാള്‍ മുന്‍പ് മരിക്കുമെന്ന് ഡ്യൂക് സര്‍വകലാശാലയിലെ  ടെറി ഇ മോഫിറ്റ് പറഞ്ഞു.


ന്യൂസിലന്‍ഡിലെ ഡ്യുനെഡിനില്‍ ഒരേ വര്‍ഷം ജനിച്ച ആയിരത്തോളം പേരിലാണ് പഠനം നടത്തിയത്..


പ്രധാന വാർത്തകൾ
 Top