16 July Tuesday

ഗര്‍ഭിണികള്‍ റാമ്പില്‍ ചുവട് വെയ്ക്കും; താരാട്ടഴക് സീസണ്‍ 2 മെയ് 14ന്

വെബ് ഡെസ്‌ക്‌Updated: Friday May 12, 2023

കൊച്ചി> മാതൃദിനത്തോടനുബന്ധിച്ച് ഇടപ്പള്ളി കിൻഡർ ആശുപത്രി ഗർഭിണികൾക്കായി 14ന് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. മേയ് 14-ന് നടക്കുന്ന പ്രഗ്‌നന്റ് വിമന്‍സ് ഫാഷന്‍ ഷോ 'താരാട്ടഴക് സീസണ്‍ 2' ൽ നൂറോളം ഗർഭിണികൾ പങ്കെടുക്കും.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌ അധികൃതർ പരിപാടിയിൽ പങ്കെടുക്കും. ലോകത്തെ ഏറ്റവും വലിയ പ്രെഗ്‌നന്റ് വിമന്‍സ് ഫാഷന്‍ ഷോ ആയി താരാട്ടഴക് സീസണ്‍ 2 മാറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിജയികളാകുന്നവർക്ക് 5 ലക്ഷം രൂപയുടെ സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും ആകർഷകമായ സമ്മാനങ്ങളുമാണ് ലഭ്യമാകും.

ഗർഭകാലം രോഗാവസ്ഥ അല്ല മറിച്ച് ആഘോഷങ്ങളുടെ കാലമാണെന്നുള്ള ആശയം മുന്നോട്ട് വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗർഭിണികളിൽ കാണുന്ന മാനസിക പിരിമുറുക്കവും മറ്റു ആശങ്കകൾ ഒഴിവാക്കുന്നതിനും ഇത്തരത്തിലുള്ള ആഘോഷങ്ങൾ സഹായിക്കും. എറണാകുളം ടൂറിസം പ്രൊമോഷൻ കൗൺസിൽ (കേരള ടൂറിസ ) അംഗീകാരം ലഭിച്ച പരിപാടിയിൽ കല, രാഷ്ട്രിയം, സാമൂഹിക രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുകും.

വാർത്താസമ്മേളനത്തിൽ ഡിപ്പാർട്മെന്റ് ഓഫ് ഒബിജി ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. വിവേക് വി കുമാർ, ഡോ. സ്മിത സുരേന്ദ്രൻ, രഞ്ജിത്ത് കൃഷ്ണൻ, ഗ്രൂപ്പ്‌ സിഇ ഒ കിൻഡർ ഗ്രൂപ്പ്, സതീഷ് കുമാർ സി ഒ ഒ കിൻഡർ ഹോസ്പിറ്റൽ കൊച്ചി, ശ്രീജിത്ത്‌ പ്രൊമോഷൻസ് ജി എം കൊച്ചി എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക: ശ്രീജിത്ത്‌- 7306701377


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top