ലാബിൽ Nipah confirmation നു മൂന്നുതരം ടെസ്റ്റുകൾ ആണ് നിലവിലുള്ളത്.
1) ശരീര സ്രവങ്ങളിൽ ഉള്ള IgM Antibody Against NiV (BCL- 2 level ലാബിൽ ചെയ്യാവുന്നത്).
2) ശരീര സ്രവങ്ങളിൽ ഉള്ള NiV RNA RTPCR ടെസ്റ്റ് ഉപയോഗിച്ചു കണ്ടുപിടിക്കുക ( BCL 2 ലെവൽ ലാബിൽ ചെയ്യാവുന്നത്).
3) Virus isolation( BCL- 4 ലെവൽ ലാബിൽ മാത്രം ചെയ്യുന്നത്).
ഇതിൽ ആദ്യത്തെ test മനുഷ്യന് രോഗം വന്നു 5-7 ദിവസം മുതൽ ആന്റിബോഡി ഉണ്ടായാൽ മാത്രം പോസിറ്റീവ് ആകുന്നതാണ്. ഇതാണ് ഈ ടെസ്റ്റിന്റെ ന്യൂനത. പക്ഷെ സമൂഹത്തിൽ ലക്ഷണമില്ലാതെ രോഗം എത്ര പേർക്ക് വന്നിട്ടുണ്ട് എന്നറിയാൻ ഒരു രണ്ട് ആഴ്‌ച കഴിഞ്ഞു ഈ ടെസ്റ്റ് ഉപകരിക്കും.
രണ്ടാമത്തെ test ആയ Rna pcr test രക്തത്തിൽ തദവസരത്തിൽ ഉള്ള viral load നെ അപേക്ഷിച്ചിരിക്കും അതിന്റെ positivity. മൂന്നാമത്തെ test ആയ virus isolation ആണ് 100 ശതമാനം confirmatory. അസുഖം തുടങ്ങുമ്പോൾ തന്നെ ടെസ്റ്റ് ചെയ്‌താൽ പോസിറ്റീവ് ആകും.
ഇനി ഒരു പകർച്ചവ്യാധിയുടെ ആരംഭം നോക്കാം.
ഏതു രോഗം ആണെന്ന് നമുക്കറിയില്ല. ലക്ഷണം മാത്രമേയുള്ളൂ. കേരളത്തിൽ ഉള്ള ആദ്യ രണ്ടു ടെസ്റ്റുകളിൽ ഒന്നു ചെയ്തപ്പോൾ പോസിറ്റീവ് ആയി. Positive ആയാലും നെഗറ്റീവ് ആയാലും നിപാ പോലുള്ള അസുഖം ഉറപ്പിക്കുന്നതിനു 100 ശതമാനം specific ആയ test(virus isolation) ചെയ്യേണ്ടി വരും. അസുഖം ആദ്യം പകർന്ന അഞ്ചു പേർക്കെങ്കിലും ഈ ടെസ്റ്റുകൾ ചെയ്‌തു ഉറപ്പിക്കണം. എന്നാലെ ഈ പകർച്ചവ്യാധിയുടെ സ്വാഭാവം മനസ്സിലാക്കുവാനും പകർച്ചവ്യാധിയാണ് എന്നു സ്ഥിരീകരണവും സാധ്യമാകുകയുള്ളൂ . കൂടാതെ virusകൾക്കു സംഭവിച്ച ജനിതകമാറ്റങ്ങളെ കുറിച്ചും പഠനം നടത്തേണ്ടതുണ്ട്. പിന്നീട് ഈ ലക്ഷണം കാണുന്നവരിൽ ഈ ടെസ്റ്റ് ചെയ്തു ആദ്യത്തെ 2 ടെസ്റ്റിലോ പോസിറ്റീവ് ആകുന്നവരുടെ സ്രവം ഇവിടെ സ്ഥിരീകരിക്കുകയോ വീണ്ടും NIV പൂനയിലേക്ക് അയക്കുകയും അവിടുന്നു ഒരു പ്രാവശ്യം കൂടി Confirmation ചെയ്യുകയുമാവാം
സുരക്ഷിതമായി samples കൈകാര്യം ചെയ്യുക എന്നുള്ളതാണ് ഏതു ടെസ്റ്റിലും മുഖ്യം. Sample കൈകാര്യം ചെയ്യുന്നവരുടെ സുരക്ഷയോടൊപ്പം സമൂഹത്തിനും അന്തരീക്ഷത്തിലും രോഗാണു പടരാതെ ഇരിക്കുവാനുള്ള സുരക്ഷാസജ്ജീകരണങ്ങൾ ഒരുക്കുവാനായി Centre for disease control (CDC) ലാബുകൾക്കു Bio safety levels ന് രൂപം നൽകിയിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന sample-കൾക്കനുസരിച്ചു അവയ്ക്കുള്ള safety precuations ഉം അവയിലുള്ള സജ്ജീകരണങ്ങളും സങ്കീർണ്ണമായിക്കൊണ്ടിരിക്കും. 4 biosafety levels ആണ് നിലവിൽ ഉള്ളത്.
ഏറ്റവും ചെറിയ ലാബുകളായ biosafety level 1 (bsl-1) മുതൽ ഏറ്റവും വലിയ സുരക്ഷിതത്വം വേണ്ട അണുക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള biosafety level-4( bsl-4) ലാബുകൾ വരെ നാല് ലെവലിലുള്ള ലാബുകൾ ആണ് നിലവിലുള്ളത്. അതീവ സുരക്ഷയോടെ, വായു ആഗമന ബഹിർഗ്ഗമന സംവിധാനങ്ങളും, containment rooms, sealed containers, positive pressure personnel ജാക്കറ്റ്, for എല്ലാ ടെസ്റ്റുകൾക്കും ഉള്ള established protocols, സമ്പൂർണമായി ട്രെയിനിങ് ലഭിച്ച സ്റ്റാഫുകൾ, നിയന്ത്രിത അളവിൽ ഉള്ള പ്രവേശനം എന്നിവയാണ് BSL4 ലാബുകളുടെ പ്രത്യേകത. ഇവ ജനവാസമേഖലകളിൽ നിന്നകലെയാണ് സ്ഥാപിക്കാറുള്ളത്
ഓരോ അണുക്കളും ഉണ്ടാക്കുന്ന അസുഖങ്ങളുടെ തീവ്രതയും, അവയുടെ പകർച്ചരീതികളും, അവയിൽ നടത്തുന്ന വിവിധ രീതിയിലുള്ള പഠനങ്ങൾ, അവയുടെ ഉത്ഭവവും അവയുടെ തരവും , അസുഖം വന്നാൽ ഇവയ്ക്കുള്ള ചികിത്സയുടെ ലഭ്യതയും, വാക്‌സിനുകളുടെ ലഭ്യതയും ഇതൊക്കെ അനുസരിച്ചാണ് ഏതു രീതിയിലുള്ള സുരക്ഷകൾ വേണം എന്ന് തീരുമാനിക്കുന്നത്.
നിപാ വൈറസ് ടെസ്റ്റിങ്ങിന് പൂനയിൽ വിടുന്നതിനെ കുറിച്ചു പല വിമർശനങ്ങളും കണ്ടു. എന്തുകൊണ്ട് National Institute of virology ഇൽ വിടുന്നു എന്തു കൊണ്ട് കേരളത്തിൽ ചെയ്യുന്നില്ല എന്നുള്ളതായിരുന്നു വിമർശനം. കാരണം മനസ്സിലാക്കണമെങ്കിൽ ആദ്യം നിപ virus ന്റെ സവിശേഷതകൾ അറിയണം..
1) അസുഖം വന്നാൽ മരണം വരാനുള്ള സാധ്യത ഏറെയാണ്.
2) ശരീരസ്രവങ്ങളിൽ കൂടെ യാണ് രോഗം പകരുന്നത്.
3) രോഗിയുടെ സ്രവം വീണ സ്ഥലങ്ങളിൽ നിന്നുപകരാനുള്ള സാധ്യത.
4) അസുഖം 100 ശതമാനം ഭേദമാക്കുന്ന ചികിത്സാരീതികൾ ഇല്ല.
5) ഈ രോഗത്തിനെതിരെ പ്രതിരോധ വാക്‌സിനും നിലവിലില്ല.
ആയതിനാൽ നിപാ virus isolation ഒരു bsl 4 level സുരക്ഷയിൽ മാത്രം ചെയ്യേണ്ട test ആണ് .
ഇന്ത്യയിൽ ആകെ ഇപ്പോൾ 3 ലാബുകൾ ആണ് bsl 4 level കൈവരിച്ചത്. Niv pune, ഭോപ്പാലിലെ national institute of high security Animal disease, പിന്നെ ഹൈദരാബാദിലെ Centre for cellular and Molecular Biology. അതിൽ NIV pune മാത്രമാണ് WHO accredited bsl 4 ലാബ്.അതിനാൽ protocol പ്രകാരം അവർ നൽകുന്ന result മാത്രമേ governement of india സ്വീകരിക്കുകയുള്ളൂ.
May 2021 വരെ ലോകത്തു 42 അംഗീകൃത bsl 4 ലാബുകൾ ഉള്ളു. ഇപ്പോൾ 50 താഴെ ആകും. വികസിത രാജ്യങ്ങളിൽ പോലും WHO അംഗീകരിച്ച 2 ലാബുകൾ മാത്രമേയുള്ളൂ എന്നു നമ്മൾ ഓർക്കണം. നമുക്ക് ഇനി ഇന്ത്യയിൽ എവിടെ ഇത്തരം പകർച്ചവ്യാധികൾ വന്നാലും ആദ്യം പൂനയിൽ തന്നെ ടെസ്റ്റ് ചെയ്യണം. അതിനാൽ virus isolation test നടത്താൻ ഉള്ള സാഹചര്യങ്ങൾ നാം സ്വതന്ത്രമായി ചെയ്യുവാൻ ഉള്ള ഭൗതീക സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത് വരെ, ( WHOയുടെ അംഗീകാരം അടക്കം) NIV pune യെ ആശ്രയിക്കാതെ വഴിയില്ല.
പിന്നെ 100 -150 കോടി ചിലവാക്കി ഇത്രയും ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് നമുക്ക് ഒരു BSL 4 Labവേണമോ അതോ താഴെ ലെവലിലുള്ള ബാക്കി ലാബുകൾ strengthen ചെയ്യണോ എന്നൊക്കെ നമുക്ക് ചർച്ച ചെയ്‌ത് തീരുമാനിക്കാം. അതിനാൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരെ ഒഴിവാക്കി നമുക്കു ഒരുമിച്ചു തുഴയാം.
Dr Manu Mathew
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..