01 June Monday

ഐറ്റിസ് (നീർക്കെട്ട്‌)

ഡോ. മിനി ഉണ്ണികൃഷ്‌ണൻUpdated: Thursday Oct 10, 2019


എല്ലാ അവയവങ്ങളുമായും അഭേദ്യമായ ബന്ധം കാത്തുസൂക്ഷിക്കുന്ന അക്ഷരക്കൂട്ടമാണ് 'ഐറ്റിസ്-'. കോശങ്ങളെ ബാധിക്കുന്ന സെല്ലുലൈറ്റിസ് മുതൽ തലച്ചോറിന്റെ മെനിൻജൈറ്റിസ് വരെ ചെറുതും വലുതുമായ എല്ലാ അവയവങ്ങളെയും ചേർത്തു പറയപ്പെടുന്ന ഈ വാക്ക് നീർക്കെട്ടിനെ സൂചിപ്പിക്കുവാനാണ് ഉപയോഗിക്കുന്നത്. ശരീരത്തെ ആക്രമിക്കുന്ന അന്യവസ്തുക്കളെ പ്രതിരോധിക്കുവാൻ കാവൽഭടന്മാരായ വെളുത്ത രക്താണുക്കളും പ്ളാസ്മ എന്ന ദ്രാവകാംശവും കൂടി രക്തക്കുഴലിന്റെ ഭിത്തിയെ ഭേദിച്ച ഒത്തുകൂടുമ്പൊഴാണ് നീർക്കെട്ടുണ്ടാകുന്നത്-.

ഒരു നക്ഷത്രമൽസ്യത്തിന്റെ സുതാര്യമേനിയിൽ റോസാമുളളു തറപ്പിച്ച്-, അവിടെ സംഭവിച്ച മാറ്റങ്ങൾ പഠിക്കുകവഴിയാണ് മെച്ച്കോഫ് എന്ന ജന്തുശാസ്-ത്രജ്ഞൻ പതോളജിസ്റ്റായി പരിണമിച്ചത്. ചുവപ്പ്, വീക്കം, ചൂട്-, വേദന എന്നീ പ്രധാനലക്ഷണങ്ങളും പ്രവർത്തനശേഷിക്കുറവുമാണ് നീർക്കെട്ടുണ്ടാകുമ്പോൾ സംഭവിക്കുന്നത്-. അലോസരമുണ്ടാക്കുന്ന വസ്തുവിന്റെ സ്വഭാവവും ആതിഥേയകോശത്തിന്റെ ശേഷിയുമനുസരിച്ച് നീർക്കെട്ടിന്റെ കാഠിന്യവും വ്യത്യസ്തമായിരിക്കും രോഗാണുക്കൾ എന്ന ജീവനുളള കാരണങ്ങളും ഭൗതികരാസ കാരണങ്ങളും വിഷവസ്തുക്കളുമാണ് ശരീരത്തിൽ നീർക്കെട്ടുണ്ടാക്കുന്നത്. മുറിവ്, അന്യവസ്തുക്കൾ, അത്യധികമായ ചൂട്, തണുപ്പ്, തീപ്പൊളളൽ, മർദ്ദം, വൈദ്യുതി, എക്സ് റേ, റേഡിയേഷൻ, ഹിമപ്രദേശങ്ങളിൽ ജോലിചെയ്യുന്നവരിൽ ഉണ്ടാകുന്ന ഫ്രോസ്റ്റ് ബൈറ്റ് എന്നിവ ഭൗതികകാരണങ്ങളുടെ ഗണത്തിലും അമ്ലങ്ങൾ, ക്ഷാരങ്ങൾ എന്നിവ രാസകാരണങ്ങളുടെ ഗണത്തിലും പെടുന്നു.   

അലോസരമുണ്ടാകുന്ന ഭാഗത്തെ രക്തക്കുഴലുകൾ ആദ്യം ചുരുങ്ങുകയും പെട്ടെന്നുതന്നെ വികസിക്കുകയും താരതമ്യേന പ്രവർത്തനം കുറഞ്ഞ ചെറുരക്തക്കുഴലുകൾപോലും രക്തം ഇരമ്പിക്കയറി നിറയുകയും ചെയ്യുന്നതിനാലാണ് നീരുളള ഭാഗത്തു ചുവപ്പും ചൂടുമുണ്ടാകുന്നത്.

മിക്ക സന്ദർഭങ്ങളിലും ശ്വേതാണുക്കൾ രോഗാണുക്കളെ ഉടനടി തന്നെ നശിപ്പിക്കുന്നതിനാൽ അധികനേരത്തിനു മുൻപേ നീരു സ്വയം മാറുകയാണ് ചെയ്യുന്നത്-. ബാക്-ടീരിയകളെയും അവയുണ്ടാക്കുന്ന വിഷവസ്തുക്കളെയും നശിപ്പിക്കുന്ന ആന്റി ബാക്ടീരിയൽ ആന്റിബോഡി, ആന്റി ടോക്സിൻ ആന്റിബോഡി എന്നീ രാസഘടകങ്ങൾവഴി ശരീരം പ്രതിരോധിക്കുകയും സ്വന്തം സുരക്ഷ കൈവരിക്കുകയും ചെയ്യുവാൻ പര്യാപ്തമാണ്.

അലോസരമുണ്ടാകുന്ന ഭാഗത്തെ രക്തക്കുഴലുകൾ ആദ്യം ചുരുങ്ങുകയും പെട്ടെന്നുതന്നെ വികസിക്കുകയും താരതമ്യേന പ്രവർത്തനം കുറഞ്ഞ ചെറുരക്തക്കുഴലുകൾപോലും രക്തം ഇരമ്പിക്കയറി നിറയുകയും ചെയ്യുന്നതിനാലാണ് നീരുളള ഭാഗത്തു ചുവപ്പും ചൂടുമുണ്ടാകുന്നത്. സുരക്ഷാക്രമീകരണങ്ങളിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ചിലപ്പോൾ കോശങ്ങൾ പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചുവരുന്നത്ര പൂർണ്ണവും മറ്റുചിലപ്പോൾ മുറിവുകൾ കൂടിച്ചേർന്ന് കലകളാകുന്ന അവസ്ഥയോ ഇനിയും ചിലപ്പോൾ കേടുവന്ന പഴയ ഭാഗങ്ങൾ പുതിയവയെ സൃഷ്-ടിച്ചെടുക്കുകയോ ആവാം.

 

കലകളായി മാറുന്ന ഭാഗങ്ങളിൽ പക്ഷേ വിയർപ്പു ഗ്രന്ഥികളും സെബേഷ്യസ്- ഗ്രന്ഥികളും കാണുകയില്ല. കുട്ടികളിൽ വേഗത്തിലും രക്തചംക്രമണം സാവധാനത്തിലാകയാൽ പ്രായമായവരിൽ താമസിച്ചുമാണ് അറ്റകുറ്റപ്പണികൾ സംഭവിക്കുക. അതുപോലെ പ്രധാനമാണ് ഭക്ഷണത്തിലെ പ്രോട്ടീൻ, വിറ്റമിൻ സി ഇവയുടെ അഭാവമുണ്ടാക്കുന്ന കാലതാമസവും.

ടോൺസിലൈറ്റിസ്, ഗാസ്ട്രൈറ്റിസ്, സൈനസൈറ്റിസ്-, മെനിൻജൈറ്റിസ്-, നെഫ്രൈറ്റിസ്, ഹെപ്പറ്റൈറ്റിസ്, ഹൃദയം, ശ്വാസകോശം, ഉദരാവയവങ്ങൾ എന്നിവയെ പൊതിയുന്ന സിറസ് ആവരണങ്ങളുടെ സിറോസൈറ്റിസ്-, ഇവയെല്ലാംതന്നെ ഐറ്റിസിനോടു ചേർന്നുവരുന്ന അവയവങ്ങളുടെ നീർക്കെട്ടുകളാണ്.    


പ്രധാന വാർത്തകൾ
 Top