30 March Thursday

അശ്വതി ജ്വാല, നിങ്ങളെന്തിനാണ് കള്ളം പ്രചരിപ്പിക്കുന്നത്?... ആഷ്‌മി സോമന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 27, 2018

അയര്‍ലണ്ട് സ്വദേശിയായ ലിഗയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകയായ അശ്വതി ജ്വാലയോട് ചില ചോദ്യങ്ങളുമായി ആഷ്‌മി സോമന്‍.

കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം വേണം.

ഉദാഹരണത്തിന് മുഖ്യമന്ത്രിയെ 3 മണിക്കൂർ കാണാൻ കാത്തുനിന്നുവെന്ന ആരോപണം എടുക്കാം

അശ്വതി ജ്വാല മുൻപ് ഫെയ്സ്ബുക്കിൽ പറഞ്ഞത് താഴെ

>>>പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ ജനപ്രതിനിധികളെ കാണാനുള്ള നെട്ടോട്ടമായിരുന്നു .9.30 നു മുഖ്യമന്ത്രിയെ കാണാനുള്ള മുൻ‌കൂർ അനുമതിയുമായ് നിയമസഭക്ക് മുന്നിൽ കാത്തു നിന്നു. അനുമതി നൽകിയ മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തിരുന്നില്ല ഫോൺ എടുക്കാത്തതിനാൽ ഞങ്ങളെ അകത്തേക്ക് കയറ്റി വിട്ടില്ല ഒടുവിൽ 11 മണിയോടെ ഞങ്ങളുടെ മുന്നിലൂടെ മുഖ്യമന്ത്രി ചീറി പാഞ്ഞു പോകുമ്പോൾ ആ വിദേശികൾ ചോദിച്ചു.., "ഈ മുഖ്യമന്ത്രിയെ കാണാൻ ആണോ നമ്മൾ ഇവിടെ കാത്തു നിന്നത്..??"
ഒടുവിൽ ഫോണെടുത്ത സെക്രട്ടറി പറഞ്ഞത് മുഖ്യമന്ത്രിയെ ഇനി കാണാനാകില്ല എന്നാണ്.. ചോദ്യം ചെയ്യാൻ നമ്മൾക്കാവില്ലല്ലോ..

>>>>ഇന്നലെ പറഞ്ഞത്- ഇന്നത്തെ മനോരമ

22ന് അഡീഷനൽ പ്രൈവറ്റ്‌ സെക്രട്ടറി സി.എം.രവീന്ദ്രനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് അശ്വതി പറഞ്ഞു. നിയമസഭ നടക്കുന്ന സമയമായതിനാൽ പിറ്റേന്നു രാവിലെ സഭയിൽ വരാൻ രവീന്ദ്രൻ നിർദേശിച്ചു. 23നു രാവിലെ ഒൻപതു മുതൽ രവീന്ദ്രനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്നു പത്തു മണിയോടെ ഇവർ നിയമസഭാ പരിസരത്തെത്തി. 11.30 വരെ തുടർച്ചയായി വിളിച്ചിട്ടും ഫലമുണ്ടായില്ലെന്ന് അശ്വതി ആരോപിച്ചു. സുരക്ഷാ ജീവനക്കാരുടെ മുന്നിൽ പേര് റജിസ്റ്റർ ചെയ്‌ത്‌ അകത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി. അതിനു പിന്നാലെ തങ്ങളും കാറിൽ പാഞ്ഞെന്ന് അശ്വതി പറഞ്ഞു. സെക്രട്ടേറിയറ്റിൽ വച്ചു കാണാമെന്നായിരുന്നു പ്രതീക്ഷ. പിന്നീടു രവീന്ദ്രൻ ഫോണിൽ മുഖ്യമന്ത്രിയെ ഇനി കാണാനാവില്ലെന്നും അദ്ദേഹം കൊച്ചിക്കു പോവുകയാണെന്നും അറിയിച്ചെന്നും അശ്വതി പറഞ്ഞു. ഇലീസും ലിഗയുടെ ഭർത്താവ് ആൻഡ്രൂസും മുഖ്യമന്ത്രിയുടെ ഓഫിസിലോ വീട്ടിലോ എത്തിയില്ല എന്നതു സാങ്കേതികമായി ശരിയാണെങ്കിലും അവരെ അവിടെ എത്താൻ സമ്മതിക്കാതിരുന്ന ഉദ്യോഗസ്ഥന്റെ വീഴ്ചയ്ക്കെതിരെ നടപടിയെടുക്കണമെന്ന് അശ്വതി ആവശ്യപ്പെട്ടു.

1)ഇനി ഇതിൽ ആദ്യം നിങ്ങൾ പറഞ്ഞത് പേഴ്സണൽ സെക്രട്ടറി അനുവാദം തന്നു എന്നാണ്. പക്ഷേ ഇന്നലെ പറഞ്ഞപ്പോൾ അതെങ്ങനെ അഡീഷണൽ പേഴ്സണൽ സെക്രട്ടറിയായി?

2)മുൻകൂർ അനുവാദം എന്നാണ് നിങ്ങൾ ആദ്യം പറഞ്ഞത് അത് പിന്നെ എങ്ങനെ ഫോൺ വിളിച്ചപ്പോൾ വരാൻ പറഞ്ഞെന്നായി??

3)പലപ്പോഴായി ഫോൺ വിളിച്ചു എന്നും നിയമസഭയ്ക്കുള്ളിൽ ഉള്ള മുഖ്യമന്ത്രിയെ contact ചെയ്യാൻ കഴിഞ്ഞില്ല എന്നും പറയുന്നു. നിയമസഭയ്ക്കുള്ളിൽ ഫോൺ എടുക്കുന്നതിനു restriction ഉണ്ട് എന്ന് അശ്വതിക്ക് അറിയാതെ ആകും ഇങ്ങനെ ആരോപണം എന്ന് വിശ്വസിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്

4) സുരക്ഷാ പരിശോധനാ ഗേറ്റ് വഴിയല്ല എന്ന് നിങ്ങൾക്ക് അറിയാതെയാണോ?

5)നിയമസഭയിലേക്കുള്ള എൻട്രിയും നിയമസഭയുമായ് ബന്ധപ്പെട്ട കാര്യങ്ങളും നിയന്ത്രിക്കുന്നതും അനുവാദം നൽകുന്നതും സ്പീക്കർ ഓഫിസ് ആണ്. മുഖ്യമന്ത്രി ഓഫീസ് അല്ല

6) നിങ്ങളെ rss എന്ന് വിളിച്ചു എന്ന് നിങ്ങൾ ആരോപിക്കുന്നു? എപ്പോഴാണ് മുഖ്യമന്ത്രി അങ്ങനെ ആരോപിച്ചത്? വാർത്താ സമ്മേളനത്തിന്റെ ലിങ്ക് കൂടെ നൽകുന്നു. ആർക്കും ലിങ്ക് പരിശോധിക്കാവുന്നതാണ്.. https://youtu.be/ZD4xyp-3ywE

7) സുരേഷ് ഗോപി മാത്രമാണ് ഈ വിഷയത്തിൽ ഇടപെട്ടത് എന്ന് പറയുന്നു. നിങ്ങളെന്തിനാ ഇങ്ങനെ നുണ പ്രചരിപ്പിക്കുന്നത്? ലിഗയുടെ വിഷയത്തിൽ അവരുടെ സഹോദരങ്ങൾ ടൂറിസം മന്ത്രിയെ കണ്ടതും ഇടപെടലുകൾ നടത്താനുള്ള നിർദേശം നൽകിയതും ടൂറിസം മന്ത്രി കടകംപള്ളി തന്നെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നല്ലോ..അതായത് മാർച്ച് 14nu ലിഗയെ കാണാതായി, മാർച് 23 നു സുരേഷ് ഗോപി മാത്രമേ ഈ വിഷയത്തിൽ ഇടപ്പെട്ടുള്ളു സർക്കാരിന്റെ ഭാഗത്തു നിന്ന് ആരും ഇടപെട്ടില്ല എന്ന് നിങ്ങൾ ആരോപിച്ചു പോസ്റ്റ്‌ ഇടുന്നതിനു രണ്ടു ദിവസം മുൻപ് അതായത് മാർച്ച്‌ 21നു കടകംപള്ളി (കേരള ടൂറിസം വകുപ്പ് മന്ത്രി ) ഈ വിഷയത്തിൽ ഇടപെടലുകൾ നടത്തുകയും ലിഗയുടെ സഹോദരങ്ങളെ കാണുകയും അത് ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇടുകയും ചെയ്തിരുന്നു എന്ന്.

ഒന്നുടെ വ്യക്തമായി പറഞ്ഞാൽ നിങ്ങളീ കാര്യത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ചിരുന്നു.
ലിങ്ക് ( https://facebook.com/story.php?story_fbid=1831580223553566&id=533815396663395)

അശ്വതി ജ്വാല., നിങ്ങൾ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകയാണ് സമ്മതിക്കുന്നു. പലപ്പോഴും നിങ്ങളുടെ പ്രവർത്തനങ്ങൾ മാതൃക ആക്കാവുന്നതുമാണ്. പക്ഷേ ഈ കാര്യത്തിൽ നിങ്ങളെന്തിനാണ് നുണകൾ പ്രചരിപ്പിക്കുന്നത്??

പോലീസ് എന്തൊക്കെ ഈ വിഷയത്തിൽ ചെയ്തു എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമായി ഒരു ലിങ്ക് കൂടെ പോസ്റ്റിനോടൊപ്പം ചേർക്കുന്നു.https://m.facebook.com/story.php?story_fbid=1648956295195040&id=100002420563996

നുണകളോടൊപ്പമല്ല സത്യത്തിനൊപ്പം തന്നെ ആണ് നിൽക്കേണ്ടത്. വികാര പ്രകടനങ്ങളോടൊപ്പമല്ല ചെയ്യാൻ സാധിക്കുന്നത് പ്രവർത്തിച്ചവരോടൊപ്പം തന്നെയാണ് നിൽക്കേണ്ടത്..

വിമർശിക്കാം കല്ലെറിയാം കൂകി ഓടിക്കാം പക്ഷേ കടമകളിൽ നിന്ന് ഒളിച്ചോടി എന്ന് ഉറപ്പുണ്ടായിരിക്ക
ണം

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top