‘സ്വരാജിനെതിരെ ക്വട്ടേഷൻ മോഡൽ ആക്രമണം’; മീഡിയ വൺ അജണ്ട തുറന്നുകാട്ടുന്ന യു ട്യൂബ് വീഡിയോ വൈറൽ

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെതിരെ നടത്തിയ ‘ക്വട്ടേഷൻ’ മോഡൽ ആക്രമണത്തെ പൊളിക്കുന്ന യു ട്യൂബ് വീഡിയോ വൈറൽ. ന്യൂസ് ബുള്ളറ്റിൻ എന്ന യു ട്യൂബ് ചാനലിൽ കെ ജി ബിജു അവതരിപ്പിച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.
മീഡിയാ വണ്ണിൻ്റെ വംശീയ അജണ്ട പ്രകടമായ ഒരു എപ്പിസോഡായിരുന്നു, അൻവറിൻ്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ സ്വരാജിന് ബാധ്യതയുണ്ടെന്ന തലക്കെട്ടിൽ നടന്ന ഔട്ട് ഓഫ് ഫോക്കസ് ചർച്ച. മൂന്നോ നാലോ വർഷങ്ങൾക്കു മുമ്പ് സ്വരാജിനെ സംഘപരിവാർ അനുകൂലിയായി ചിത്രീകരിക്കാൻ മീഡിയാ വണ്ണിൽ പാനലിസ്റ്റായി എത്തിയ ജമായത്തെ ഇസ്ലാമി' കം മാധ്യമം ലേഖകൻ ഹസനുൽ ബന്ന ശ്രമിച്ചിരുന്നു. അതിന് വായടപ്പിക്കുന്ന മറുപടി സ്വരാജ് പറയുകയും ചെയ്തിരുന്നു. ആ സംഭവത്തെ വക്രീകരിച്ച് പച്ച നുണ പറയുകയായിരുന്നു ഔട്ട് ഓഫ് ഫോക്കസ് പാനലിസ്റ്റായ അജിംസ്. അതേക്കുറിച്ചാണ് ന്യൂസ് ബുള്ളറ്റ് കേരളയുടെ ഇന്നത്തെ വീഡിയോ.– ഈ കുറിപ്പോടെയാണ് ബിജു വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ ചുവടെ കൊടുക്കുന്നു.
0 comments