12 September Thursday

ലൗ ജിഹാദിന്റെ പേരില്‍ യുവാവിനെ ചുട്ടുകൊന്നതിനെ ന്യായീകരിച്ച് വിഎച്ച്പി നേതാവ്; മഥുരയിലും കാശിയിലുമുള്ള മുസ്ലിം പള്ളികള്‍ തകര്‍ക്കാനും ആഹ്വാനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017

കൊച്ചി > രാജസ്ഥാനില്‍ ലൗ ജിഹാദിന്റെ പേരില്‍ യുവാവിനെ ചുട്ടുകൊന്നതിനെ ക്രൂരമായ് ന്യായീകരിച്ച് വിഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥന്‍. തീവ്ര ഹിന്ദുത്വ വാദിയായ ഇയാള്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലാണ്  കൊലപാതകത്തെ ന്യായീകരിക്കുന്നത്.  കഴിഞ്ഞ ദിവസം ബാബറി മസ്ജിദിന്റെ 25ാം വാര്‍ഷികം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് തൊട്ടുപിന്നെലെയാണ് ഇയാള്‍ ഇന്ന് രാജസ്ഥാനിലെ ക്രൂരമായ കൊലപാതകത്തെയും ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് ഇയാള്‍ വിവാദപരമായ പ്രതികരണങ്ങളും ആഹ്വാനവും നടത്തുന്നത്.

മനുഷ്യരെ വര്‍ഗീയമായി ചേരിതിരിച്ച് കലാപമുണ്ടാക്കാനുതകുന്ന തരത്തിലുള്ളതാണ് ഇയാളുടെ ഒരോ പോസ്റ്റുകളും. ബാബറി മസ്ജിദ് തകര്‍ത്തത് പോലെ മഥുരയിലും കാശിയിലുമുള്ള മുസ്ലിം പള്ളികളും തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രതീഷ് ഇന്നലെയിട്ട ഫോട്ടോകള്‍ക്കൊപ്പമുള്ള സന്ദേശങ്ങള്‍. എന്നാല്‍ ഇന്ന് ലൗ ജിഹാദ് ആരോപിച്ച് സംഘപരിവാര്‍ ചുട്ടുകൊന്ന യുവാവിന്റെ കൊലപാതകത്തെ ന്യായീകരിക്കുമ്പോള്‍ പ്രതീഷ് പറയുന്നത് ലൗ ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്ന ഓരോരുത്തരുടെയും അവസ്ഥ ഇതായിരിക്കുമെന്നാണ്. ഭാരതത്തിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ജിഹാദികള്‍ ലൗ ജിഹാദ് അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നുവെന്നും ഇതില്‍ പറയുന്നു. അതായാത് സംഘപരിവാറിന്റെ ആക്രമണങ്ങളല്ല ഇവിടെ സമാധാനം ഇല്ലാതാക്കുന്നതെന്നാണ് ഇയാളുടെ കണ്ടെത്തല്‍.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top