27 September Sunday

കോൺഗ്രസുകാർ അറിയാൻ ഇടയില്ലാത്ത ഉമ്മൻചാണ്ടി സർക്കാരിന്റെ ചില ധൂർത്തുകൾ

വെബ് ഡെസ്‌ക്‌Updated: Saturday May 2, 2020

കേരളത്തിന്റെ ചരിത്രത്തിൽത്തന്നെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമായിരുന്നു 2011-16 കാലത്തെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ്‌ സർക്കാർ. സോളാർ, ബാർ അഴിമതികൾ അതിൽ ചിലത്‌ മാത്രമാണ്‌. ധൂർത്തും സ്വജനപക്ഷപാതവും തുടങ്ങി ഒരു സംസ്ഥാനത്തിന്റെ ഉന്നത പദവിയിലിരുന്ന മന്ത്രിമാർ കാണിച്ചുകൂട്ടിയത്‌ പലതും ഒരു മന്ത്രിസഭയിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും കോവിഡ്‌ സമയത്ത് തുടരുന്ന മികച്ച ഭരണവും കോൺഗ്രസ്‌, യുഡിഎഫ്‌ നേതൃത്വത്തെ കുറച്ചൊന്നുമാകില്ല അലോസരപ്പെടുത്തുന്നത്‌. എൽഡിഎഫ്‌ സർക്കാരിനെതിരെ പൊള്ളയായ ആരോപണങ്ങൾ ഉന്നയിക്കുന്ന യുഡിഎഫ്‌ അവരുടെ സർക്കാരിന്റെ കാലത്ത്‌ നടത്തിയ അഴിമതികളും, ധൂർത്തും സ്വയം മറക്കാൻ ശ്രമിക്കുകയാണ്‌. അവയിൽ ചിലത്‌ നോക്കാം. ടിറ്റോ ആന്റണിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

കോൺഗ്രസുകാർ അറിഞ്ഞിരിക്കാൻ ഇടയില്ലാത്ത ചില ഉമ്മൻചാണ്ടി സർക്കാരിന്റെ കുറച്ചു ധൂർത്തുകൾ..

പേഴ്‌സണൽ സ്റ്റാഫ് നിയമന ധൂർത്ത്.. UDF ഭരണ കാലത്തു മുഖ്യനും മന്ത്രിമാർക്കും കൂടി ഉണ്ടായിരുന്ന സ്റ്റാഫ് ന്റെ എണ്ണം വെറും 623 (അവരാണ് 478 സ്റ്റാഫ് ഉള്ള LDF സർക്കാരിനെ ചീത്ത വിളിക്കുന്നത്

https://bit.ly/3f4pZSF

UDF സർക്കാരിന്റെ കാലത്തെ പ്രതിച്ഛായ വർധിപ്പിക്കാൻ പരസ്യത്തിനു ചിലവായ തുകയിൽ ബാക്കി കൊടുക്കാൻ ഉണ്ടായിരുന്നത് LDF സർക്കാർ കൊടുത്തു തീർത്തത്
41,77,48,918 രൂപ.. മൊത്തം 5 കൊല്ലം കൊണ്ട് 166 കോടിയോളം രൂപ { നിയമസഭാ ചോദ്യോത്തരം താഴെ}.

നാദാപുരത്ത് 19 വയസുകാരൻ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷിബിനെ കൊന്ന കേസിൽ ഒന്നാം പ്രതി ലീഗുകാരന് ഉമ്മൻചാണ്ടി സർക്കാർ ചെലവിൽ കൊടുത്തത് 17.5 ലക്ഷം രൂപ..

https://bit.ly/3d21cNb

ഒരു വില്ലേജ് ഓഫീസർക്കോ, തഹ്സിൽദാർക്കോ ചെയ്യാവുന്ന പണി 'ജനസമ്പർക്കം' പരിപാടി എന്ന പ്രഹസനത്തിന് (എന്തുതരം സമ്പർക്കം ആണെന്ന് പിന്നീട് മനസ്സിലായി) പരസ്യത്തിനും ഫുഡിനും ചിലവാക്കിയത് 20 കോടി. (നിയമസഭാ ചോദ്യോത്തരം താഴെ)

http://www.niyamasabha.org/…/u03103-240216-071000000000-16-…

5 ടർക്കി ടവലിന് ഉമ്മൻചാണ്ടി സർക്കാർ കൊടുത്തത് 1,500 രൂപ.. (താഴെ ഗവ.ഓർഡർ കോപ്പി ഉണ്ട്)

ബാർ കോഴ വാദിക്കാൻ വന്ന സ്വന്തം പാർട്ടി വക്കീലിന് (കപിൽ സിബൽ) ഫീസ് 2 കോടി.. (വീഡിയോ താഴെ)

ഒരു രൂപ നിക്ഷേപം പോലും കൊണ്ടുവരാൻ സാധിക്കാത്ത എമർജിങ് കേരളയ്ക്ക് ഉമ്മൻചാണ്ടി സർക്കാർ പൊടിച്ചത് 13.36 കോടി രൂപ. എല്ലാ സൗകര്യങ്ങളും ഉള്ള ലെ മേറിഡിയനിൽ വേദി ഒരുക്കാൻ ഉമ്മൻചാണ്ടി സർക്കാർ പൊട്ടിച്ചത് 2.38 കോടി രൂപ (ഏഷ്യാനെറ്റ് വാർത്ത താഴെ)

ക്ഷേമപെന്ഷനുകള് പോലും മുടങ്ങി കിടക്കുന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടി സർക്കാർ AICC ക്ക് കാണാൻ വേണ്ടി ഡൽഹിയിലെ പ്രമുഖ പത്രമായ ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ ജനസമ്പർക്ക പരിപാടിയുടെ പരസ്യങ്ങൾ നൽകാൻ ചിലവഴിച്ചത് വൻ തുക (മീഡിയ വണ് വാർത്ത വീഡിയോ താഴെ)

ഉമ്മൻചാണ്ടി സർക്കാരിലെ UDF മന്ത്രിമാർ ജനങ്ങളുടെ ചിലവിൽ വിദേശത്ത് പോയത് 243 തവണ. 32 തവണ ആണ് ലീഗിന്റെ എം.കെ.മുനീർ സർക്കാർ ചെലവിൽ വിദേശത്ത് പോയത്.. (മനോരമ വാർത്ത വീഡിയോ താഴെ).



പുത്തനവേലിക്കാരയിലും കൊടുങ്ങല്ലൂരിലും സന്തോഷ് മാധവൻ എന്ന ഫ്രോഡിന് ഭൂമിക്ക് ഇളവ് നൽകാൻ മുൻകൈ എടുത്തത് ഉമ്മൻചാണ്ടി സർക്കാരിലെ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലികുട്ടി (ഏഷ്യാനെറ്റ് വാർത്ത വീഡിയോ താഴെ)

ഉമ്മൻചാണ്ടി സർക്കാരിലെ മന്ത്രിമാർ തങ്ങളുടെ ഔദ്യോഗിക വസതികൾ മോഡി പിടിപ്പിക്കാനും, റിപ്പയറിനും ചിലവാക്കിയത് ലക്ഷങ്ങൾ (നിയമസഭാ രേഖ താഴെ)

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മന്ത്രിമാർ ചികിത്സാചിലവിനത്തില്‍ കൈപറ്റിയത് കോടികൾ..

https://bit.ly/3cZElC3

ഉമ്മൻചാണ്ടി സർക്കാർ ചായ കുടിച്ച വക
ഉമ്മൻ‌ചാണ്ടി സെർ 14 ലച്ചം,
മാണി സെർ 16 ലച്ചം
V. S. ശിവകുമാർ 11 ലച്ചം
മുനീർ സാഹിബ്‌ 10 ലച്ചം
ആര്യാടൻ സെർ 9.75 ലച്ചം

ഉമ്മൻചാണ്ടി സർക്കാരിലെ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിന് ആറ് ഡ്രൈവർമാർ.. (ഏഷ്യാനെറ്റ് വീഡിയോ താഴെ)

ഉമ്മൻചാണ്ടി സർക്കാരിലെ മുൻ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് ഇഫ്താർ വിരുനിന്നുള്ള ചിലവ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് രണ്ടര ലക്ഷം രൂപ പിരിച്ചെടുത്ത് ആണ് എന്ന് രേഖകൾ.. (ഏഷ്യാനെറ്റ് ന്യൂസ് താഴെ)

ഇതെല്ലാം ഉമ്മൻചാണ്ടി സർക്കാരിന്റെ ധൂർത്തുകളിൽ ചിലത് മാത്രം.. ഇനിയുമുണ്ട്.. ഈ നിങ്ങളാണോ ധൂർത്തിനെ കുറിച്ചു സംസാരിക്കുന്നത്..

നമ്മുടെ സർക്കാരിന്റെ വരുമാനം എത്ര എന്നും, ആർക്ക് വേണ്ടി അതെല്ലാം ചിലവാക്കുന്നു എന്നതും, അപവാദം പറയുന്നവർ സർക്കാരിനെ ഇതുവരെ എന്ത് സഹായിച്ചു എന്ന കണക്കും വിവരിക്കുന്നത് നിർബന്ധമായും കേൾക്കുക,അറിയുക..! കേരളത്തെ പിന്നിൽ നിന്നും കുത്തുന്നവരുടെ ഇരട്ടമുഖം നിങ്ങൾ തിരിച്ചറിയുക.

https://www.facebook.com/2257226821232621/posts/2609191349369498/

ഉളുപ്പില്ലായ്‌മേ നിന്റെ പേരോ #CongRSS.

(വീഡിയോകളും മറ്റ്‌ രേഖകളും ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ).

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top