പുതിയ ഫീച്ചർ ഉടൻ
സർഫ് ചെയ്യുമ്പോൾ വഴികാട്ടാൻ ഏ ഐ കാവലുമായി ഗുഗിൾ ക്രോം

ഉപയോക്താക്കൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകളുടെ വിശ്വാസ്യത പരിശോധിക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കയാണ് ഗൂഗിൾ ക്രോം.
'സ്റ്റോർ റിവ്യൂസ്' എന്ന ഈ ഫീച്ചർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പിന്തുണയിലാണ് പുറത്തുവരുന്നത്. വെബ്സൈറ്റിനെ കുറിച്ച് "Trust Pilot, Scam Advisor" പോലുള്ള സ്വതന്ത്ര വെബ്‌സൈറ്റുകളിൽ നിന്നുള്ള അവലോകനങ്ങൾ നൽകും.
വാണിജ്യ സൈറ്റുകളിലെ വ്യാജരെ ഉടൻ തിരിച്ചറിഞ്ഞ് ചൂണ്ടികാട്ടും എന്നും വിവരിക്കുന്നു. നമ്മിൽ നിന്നും എന്തെങ്കിലും ചോർത്താൻ വരുന്നവരെയോ, നമ്മുടെ സിറ്റത്തിൽ എന്തെങ്കിലും ചേർക്കാൻ വരുന്നവരെയോ കുറിച്ച് മുന്നറിയിപ്പും വാഗ്ദാനം ചെയ്യുന്നു.
സംശയകരമായി എന്തെങ്കിലും തിരിച്ചറിഞ്ഞാൽ മുന്നറിയിപ്പ് നൽകുകയും ചെയ്യും. പ്രത്യകമായി പരിചിതമല്ലാത്ത സൈറ്റുകളിൽ വല്ലതും തിരയുന്നവർക്ക് ഇത് ഏ ഐ കാവലാവും.
യുആർഎൽ അഡ്രസ് ബാറിനു സമീപത്തായി എളുപ്പത്തിൽ ഫീച്ചർ കണ്ടെത്താമെന്ന സൗകര്യവും പ്രഖ്യാപിക്കുന്നു.
0 comments