09 October Wednesday

കൺവിൻസിങ്‌ പോസ്റ്റുമായി ‘കൺവിൻസിങ്‌ സ്റ്റാർ’; ലൈക്കടിച്ച്‌ തകർത്ത്‌ സോഷ്യൽ മീഡിയ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കൊച്ചി > നടൻ സുരേഷ്‌ കൃഷ്‌ണയെ ഇപ്പോൾ സോഷ്യൽ മീഡിയ വിളിക്കുന്നത്‌ ‘കൺവിൻസിങ്‌ സ്റ്റാർ’ എന്നാണ്‌. സിനിമകളിൽ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെ വെച്ച് ട്രോളുകൾ നിറഞ്ഞതോടെയാണ് താരത്തിന് ട്രെൻഡിങ് ലിസ്റ്റിൽ ഇടം കിട്ടിയത്. സുരേഷ്‌ കൃഷ്ണ അഭിനയിച്ച സിനിമകളിലെ അദ്ദേഹത്തിന്റെ ‘കൺവിൻസിങ്‌’ സംഭാഷണങ്ങളാണ്‌ ഈ ട്രോളുകളുടെയെല്ലാം പിന്നിൽ. ഇൻസ്റ്റഗ്രാം റീലിലുൾപ്പെടെ ഈ ട്രോളുകൾ സജീവമായപ്പോൾ താരത്തിന്‌ കൺവിൻസിങ്‌ സ്റ്റാർ എന്ന പേര്‌ ലഭിക്കുകയായിരുന്നു.

ഇപ്പോഴിതാ തന്റെ പേരിലുള്ള ട്രോളുകളും പോസ്റ്റുകളും ഏറ്റെടുത്തിരിക്കുകയാണ്‌ സുരേഷ്‌ കൃഷ്‌ണ. ഇൻസ്റ്റഗ്രാമിൽ സ്വന്തം ഫോട്ടോ പോസ്റ്റ്‌ ചെയ്ത്‌ ‘നിങ്ങൾ ലൈക് അടിച്ചിരി ഞാൻ ഇപ്പൊ വരാം..’ എന്ന കൺവിൻസിങ്‌ ക്യാപ്‌ഷനിട്ടിരിക്കുകയാണ്‌ താരം. നടന്റെ ഈ പോസ്റ്റും സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്ത്‌ കഴിഞ്ഞു.

സുരേഷ്‌ കൃഷ്‌ണയുടെ പോസ്റ്റിന്‌ കീഴിൽ നിരവധി കമന്റുകളാണ്‌ എത്തുന്നത്‌. സംവിധായകനും നടനുമായ ബേസിൽ ജോസഫിന്റെ കമന്റാണ്‌ ഇതിൽ ശ്രദ്ധേയം. ‘ഓകെ, അയാം കൺവിൻസ്‌ഡ്‌’ എന്ന കമന്റാണ്‌ ബേസിൽ പോസ്റ്റിനിട്ടിരിക്കുന്നത്‌.

റിയാസ്‌ ഖാന്റെ ‘അടിച്ച്‌ കേറി വാ’യ്‌ക്ക്‌ ശേഷം സോഷ്യൽ മീഡിയയിൽ ‘കൺവിൻസിങ്‌ സ്റ്റാർ’ ആണ്‌ ട്രെൻഡ്‌. ഇനി ഏതായിരിക്കും ഈ ലിസ്റ്റിലേക്കെത്തുക എന്ന് കണ്ടറിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top