18 June Tuesday

'മൂന്ന് വീഡിയോകളായിരിക്കും സംഘപരിവാറുകാരെ പ്രകോപിപ്പിച്ചത്'; മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സുനിത ദേവദാസ് പ്രതികരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 25, 2019

കൊച്ചി> മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് പൊലീസില്‍ പരാതി നല്‍കി. മാധ്യമങ്ങളാരും ഇത്തരം ഒരു സംഭവത്തില്‍ വാര്‍ത്ത നല്‍കിയില്ലെന്നും അവര്‍ പ്രതികരിച്ചു. 'ന്യൂസ് ട്രൂത്ത്' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ലോഗോയും ലിങ്കും ഉപയോഗിച്ചുള്ള ചിത്രത്തില്‍ ഒരു സ്ത്രീയുടെ നഗ്‌ന ദൃശ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ സ്‌ക്രീന്‍ ഷോട്ട് സുനിതാ ദേവദാസിന്റെ സെക്‌സ് ചാറ്റ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് സുനിതയുടെ പ്രതികരണം. താന്‍ സോഷ്യല്‍ മീഡിയില്‍ അപ്‌ലോഡ് ചെയ്ത മൂന്ന് വീഡിയോകളായിരിക്കും സംഘപരിവാറുകാരെ പ്രകോപിപ്പിച്ചതെന്നും അവര്‍ പറഞ്ഞു

 സംഘപരിവാറില്‍ നിന്നും ഭീഷണി നേരിടുന്ന തനിക്കതെിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഹിന്ദുത്വ വര്‍ഗീയവാദികള്‍ തന്നെയെന്നും സുനിത പറഞ്ഞു. 'ഫേസ്‌ബുക്കിലെ സംഘപരിവാര്‍ ഗ്രൂപ്പുകളായ 'കാവിപ്പട', 'പോരാളി ഷാജിയുടെ അച്ഛന്‍' ' എന്നിവയിലും  ചില ഫേക്ക് പ്രൊഫൈലുകളിലുമാണ് ഈ ചിത്രം ആദ്യം വന്നത്. ഒറ്റ നോട്ടത്തില്‍ 'ന്യൂസ് ട്രൂത്തി'ല്‍ വന്ന വാര്‍ത്തയാണെന്ന് തോന്നും വിധമാണ് വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്‌. വാര്‍ത്തയുടെ ലിങ്ക് കൂടി ഉള്‍പ്പെടുന്ന രീതിയിലാണ് സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയിരിക്കുന്നത്.
 
കൂടാതെ ന്യൂസ് പോര്‍ട്ടലിന്റെ ലോഗോയും ഉണ്ട്.  പൊതു രംഗത്ത് സ്വതന്ത്രമായി അഭിപ്രായം പറയുന്ന ഒരു സ്ത്രീയും സ്വന്തം ശരീരം ഒരു ബാധ്യതയായി കാണേണ്ട ആവശ്യമില്ലെന്നും, സ്ത്രീയെ വെറും ശരീരമായി കാണുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ എന്തെങ്കിലും മാറ്റം ഉണ്ടാവണമെങ്കില്‍ ധൈര്യമായി പ്രതികരിച്ചു മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും സുനിത വ്യക്തമാക്കുന്നു










 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top