16 August Tuesday

തെലുങ്ക് പടം കണ്ട് കള്ളക്കടത്തൊക്കെ മനസിലാക്കിയ സംഘിയുടെ ബുദ്ധി; ശ്രീകാന്ത്‌ പി കെയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 7, 2022

ബിരിയാണി ചെമ്പിൽ ബിരിയാണിക്ക് പകരം സ്വർണ്ണം കടത്തുന്ന സംസ്ഥാന മുഖ്യമന്ത്രി, വിദേശ സന്ദർശനത്തിൽ ബാഗ് നിറയെ കറൻസി കൈമാറ്റം ചെയ്‌ത് അത് മറന്ന് വെക്കുന്ന സംസ്ഥാന മുഖ്യമന്ത്രി... സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിൽ ശ്രീകാന്ത്‌ പി കെ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ്‌.

ഏതോ സിനിമയിൽ മണ്ടൻ പട്ടാളക്കാരായ സുരാജ് വെഞ്ഞാറംമൂടും ബിജു കുട്ടനുമൊക്കെ തീവ്രവാദികളെ പിടിക്കാൻ പ്ലാനിടുന്ന പോലെയാണ് കേരളത്തിലെ ബിജെപിക്കാരുടെ കാര്യം. ആ സംഘി ക്വട്ടേഷന്റെ പ്രശ്‌നമെന്താണെന്ന് വച്ചാൽ അവരുടെ അതേ ബുദ്ധിയിലായിരിക്കും സകല പ്ലാനിങ്ങും നടക്കുക എന്നതാണ്.

ബിരിയാണി ചെമ്പിൽ ബിരിയാണിക്ക് പകരം സ്വർണ്ണം കടത്തുന്ന സംസ്ഥാന മുഖ്യമന്ത്രി, വിദേശ സന്ദർശനത്തിൽ ബാഗ് നിറയെ കറൻസി കൈമാറ്റം ചെയ്‌ത് അത് മറന്ന് വെക്കുന്ന സംസ്ഥാന മുഖ്യമന്ത്രി. അതിൽ വലിയ പങ്ക് വഹിക്കുന്ന ഭാര്യ. ഇതൊക്കെ പഠിപ്പിച്ചു വിട്ടേക്കുന്നത് ഏതോ തെലുങ്ക് പടം കണ്ട് കള്ള കടത്തൊക്കെ മനസിലാക്കി വച്ച സംഘി ബുദ്ധിജീവിയാണ്. മുഖ്യമന്ത്രിയും കുടുംബവും ഉറപ്പായും പെട്ടത് തന്നെ.

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് വാതിൽക്കലെത്തിയ നേരത്തായിരുന്നു സ്വർണ്ണ കടത്ത് വിഷയം ക്വട്ടേഷൻ ടീമുകൾ കേരളം മൊത്തം കത്തിച്ചത്. അതിന്റെ ഏറ്റവും വലിയ ഗുണം ലഭിച്ച വ്യക്തിയും പിണറായി വിജയനാണ്. പിണറായി സ്വർണ്ണ കടത്ത് വിഷയത്തിൽ തങ്ങൾക്ക് നേരെ വന്ന ക്വട്ടേഷനെ നേരിട്ട രീതിയിലും തുടർന്നുള്ള ഇമേജിലും കോൺഗ്രസ്സ് നേതാവ് രാജ് മോഹൻ ഉണ്ണിത്താനു വരെ അദ്ദേഹത്തോട് ബഹുമാനം തോന്നിയെന്ന് ഉണ്ണിത്താൻ പറയുന്നത് കേട്ടിട്ടുണ്ട്.

ഇപ്പോൾ മറ്റു ബഹളങ്ങളൊന്നുമില്ലാതെ മുഖ്യമന്ത്രിയും പാർട്ടിയും ഉപതിരഞ്ഞെടുപ്പ് ഫലമൊക്കെ കഴിഞ്ഞു ശാന്തമായി പോവുകയാണ്. വീണ്ടും കേരളത്തിന്റെ പൊതു രാഷ്ട്രീയ - മാധ്യമ മണ്ഡലം പിണറായിയിൽ കേന്ദ്രീകരിക്കാൻ പോകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. ഇതിന്റേയും അവസാന ഗുണഭോക്താവ് ആരാണെന്ന് കണ്ടറിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top