ആര്‍എസ്‌എസുമായി കൂട്ടുകൂടിയതാര്

1979-ല്‍ ആര്‍എസ്‌എസ് വോട്ട് വേണ്ടെന്ന് പറഞ്ഞാണ് ഇടതുപക്ഷം ജനതാ പാര്‍ടിയുമായി ചേര്‍ന്ന് മത്സരിച്ചത്. 1980-ല്‍ ഇതേ ജനതാ പാര്‍ടിയുമായി കോണ്‍ഗ്രസ് മത്സരിച്ചു. ആര്‍എസ്‌എസ് വോട്ട് വേണ്ടെന്ന് പറഞ്ഞില്ല. കാസര്‍കോട് പാര്‍ലമെന്റില്‍ ഒ രാജഗോപാലും പെരിങ്ങളത്ത് കെ ജി മാരാറും കോണ്‍ഗ്രസ്-ലീഗ് മുന്നണിയുടെ സ്ഥാനാര്‍ഥികളായി. ഇടതുപക്ഷം ഇവരെ പരാജയപ്പെടുത്തി...
തനിക്ക് സൗകര്യമുള്ളപ്പോള്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ കെ സുധാകരനും, ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദിക്ക് വിളക്ക് കൊളുത്തി പൂജിച്ചവരുമാണ് സിപിഐ എമ്മിന്റെ ഇല്ലാത്ത ബിജെപി-ആര്‍എസ്‌എസ് ബന്ധത്തെക്കുറിച്ച് വ്യാകുലപ്പെടുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ആര്‍എസ്‌എസുമായി കൈകോര്‍ത്ത് മുന്നോട്ടുപോയവര്‍ ജമാഅത്തെ ഇസ്ലാമിക്ക് മതനിരപേക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചിരിക്കുകയാണ്. ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ പുത്തലത്ത് ദിനേശൻ യുഡിഎഫ് നേതാക്കളുടെ സിപിഐ എം വിരുദ്ധ പ്രചാരണത്തിന്റെ പൊള്ളത്തരം ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിൽ തുറന്നുകാട്ടുന്നു.
ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ് ചുവടെ
ആര്‍എസ്‌എസുമായി കൂട്ടുകൂടിയാണ് കമ്യൂണിസ്‌റ്റുകാര്‍ പ്രവര്‍ത്തിച്ചതെന്ന പ്രചാരണം ചിലര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കേരള രാഷ്‌ട്രീയത്തെ മനസ്സിലാക്കാത്തവര്‍ ഇത് ശരിയാണോയെന്ന് ചോദിക്കുന്നുമുണ്ട്. അടിയന്തരാവസ്ഥയിൽ ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും ഹനിക്കപ്പെട്ടതോടെ അതിനെതിരെ വിപുലമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. അതിന്റെ തുടര്‍ച്ചയില്‍ സ്വതന്ത്ര പാര്‍ടി, സോഷ്യലിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ, ഭാരതീയ ലോക്‌ദള്‍, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം തുടങ്ങിയവ ലയിച്ച് ജനതാ പാര്‍ടിക്ക് രൂപം നല്‍കി. കലപ്പയേന്തിയ കര്‍ഷകന്‍ തെരഞ്ഞെടുപ്പ് ചിഹ്നമായി. അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരത്തില്‍ ജനതാ പാര്‍ടിയുമായി ഐക്യപ്പെട്ട് സിപിഐ എം പ്രവര്‍ത്തിച്ചു. 1977-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും അടിയന്തരാവസ്ഥ ഭീഷണി ഒഴിയുകയും ചെയ്‌തു.
മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. വാജ്‌പേയ് വിദേശകാര്യ മന്ത്രിയും അദ്വാനി വാര്‍ത്താവിനിമയ മന്ത്രിയുമായി. വാജ്‌പേയ്, അദ്വാനി എന്നിവർ ഒരേ സമയം ജനതാ പാര്‍ടിയിലും ആര്‍എസ്‌എസിലും അംഗത്വം തുടരുന്നതിനെതിരെ രാജ് നാരായണന്‍ രംഗത്തെത്തി. ചരണ്‍ സിങും ഇതേ നിലപാട് സ്വീകരിച്ചു. ഈ പ്രശ്‌നത്തെ തുടര്‍ന്ന് മൊറാര്‍ജി ദേശായി രാജിവെച്ചു. ചരണ്‍ സിങ് ജനതാ പാര്‍ടി സെക്കുലര്‍ എന്ന സംവിധാനം രൂപീകരിച്ച് കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായി. തുടര്‍ന്ന് വാജ്‌പേയ്, അദ്വാനി, വിജയരാജെ സിന്ധ്യ എന്നിവരുടെ നേതൃത്വത്തില്‍ 1980 ഏപ്രില്‍ 6-ന് ബിജെപി രൂപീകരിക്കുകയും ചെയ്‌തു.
ജനതാ പാര്‍ടിക്കകത്ത് ഇരട്ട അംഗത്വ പ്രശ്‌നം ഉയര്‍ന്നുവന്ന ഘട്ടത്തിലാണ് കേരളത്തില്‍ 1979-ല്‍ നാല് നിയമസഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ജനതാ പാര്‍ടിക്കകത്തുള്ള ആര്‍എസ്‌എസ് പങ്കാളിത്തം ചര്‍ച്ചാ വിഷയമായി. ഈ ഘട്ടത്തിലാണ് ആര്‍എസ്‌എസ് വോട്ട് ആവശ്യമില്ലെന്ന ഇഎംസിന്റെ പ്രസിദ്ധമായ പ്രഖ്യാപനം വന്നത്. ഇവയില്‍ സിപിഐ എം പിന്തുണച്ച സ്ഥാനാര്‍ഥി വിജയിച്ചു. ഇത് കേരളത്തില്‍ വലിയ രാഷ്‌ട്രീയ മാറ്റത്തിനിടയാക്കി. മുന്നണി സംവിധാനത്തിന്റെ മാറ്റത്തിലേക്ക് നയിച്ചു. തുടര്‍ന്ന് 1980-ല്‍ കേരള നിയമസഭയിലേയ്‌ക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. ഈ തെരഞ്ഞെടുപ്പിലാവട്ടെ ജനതാ പാര്‍ടി കോണ്‍ഗ്രസ് മുന്നണിയുമായി സഹകരിച്ചു മത്സരിച്ചു.
1979-ല്‍ ആര്‍എസ്‌എസ് വോട്ട് വേണ്ടെന്ന് പറഞ്ഞാണ് ഇടതുപക്ഷം ജനതാ പാര്‍ടിയുമായി ചേര്‍ന്ന് മത്സരിച്ചത്. 1980-ല്‍ ഇതേ ജനതാ പാര്‍ടിയുമായി കോണ്‍ഗ്രസ് മത്സരിച്ചു. ആര്‍എസ്‌എസ് വോട്ട് വേണ്ടെന്ന് പറഞ്ഞില്ല. കാസര്‍കോട് പാര്‍ലമെന്റില്‍ ഒ രാജഗോപാലും പെരിങ്ങളത്ത് കെ ജി മാരാറും കോണ്‍ഗ്രസ്–ലീഗ് മുന്നണിയുടെ സ്ഥാനാര്‍ഥികളായി. ഇടതുപക്ഷം ഇവരെ പരാജയപ്പെടുത്തി.
കേരള രാഷ്‌ട്രീയത്തില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ എല്ലാ ഘട്ടത്തിലും ആര്‍എസ്‌എസുമായി സന്ധി ചെയ്യാന്‍ കോണ്‍ഗ്രസും ലീഗും തയ്യാറായിട്ടുണ്ട്. 1957-ലെ വിമോചന സമരത്തിൽ ആര്‍എസ്‌എസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. 1960-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടാമ്പിയില്‍ ഇഎംഎസിനെതിരെ കോണ്‍ഗ്രസ്–ലീഗ്-ജനസംഘം എന്നിവര്‍ക്ക് ഒറ്റ സ്ഥാനാര്‍ത്ഥിയെ ഉണ്ടായിരുന്നുള്ളൂ. 1971-ലെ പാലക്കാട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എകെജിക്കെതിരേയും കോ-ലീ-ബി മുന്നണി ആവര്‍ത്തിച്ചു.
അഖിലേന്ത്യാ തലത്തിലും ആർഎസ്‌എസുമായി ചേരുന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചു. രഥയാത്ര തടഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് വി പി സിങ്ങിനെ പ്രധാനമന്ത്രി സ്ഥനത്ത് നിന്നും പുറത്താക്കി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യം വടകര പാര്‍ലമെന്റ് മണ്ഡലത്തിലും, ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും അരങ്ങേറിയത്. വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ ഒരു കാലത്ത് കുപ്രസിദ്ധമായ മാറാട് ഉള്‍പ്പെടുന്ന ബേപ്പൂരിലാണ് ഈ കൂട്ടുകെട്ട് അരങ്ങേറിയത്. കോ-ലീ–ബി സഖ്യങ്ങളെ കേരള ജനത പരാജയപ്പെടുത്തി.
പരസ്യ സഖ്യങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അടുത്ത ഘട്ടം രഹസ്യ സഖ്യങ്ങളായി. അങ്ങനെ യുഡിഎഫിന്റെ വോട്ട് നേടി നേമത്ത് ഒ രാജഗോപാല്‍ കേരളത്തിലെ ആദ്യത്തെ ബിജെപി എംഎൽഎയായി. ബിജെപിക്ക് വോട്ടുകള്‍ നല്‍കിയതിനാല്‍ യുഡിഎഫ് മൂന്നാം സ്ഥാനത്ത് ബഹുദൂരം പിന്നിലായി. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലും ഇതേ നില ആവര്‍ത്തിച്ചു.
ആര്‍എസ്‌എസിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്നത് പ്രധാനമാണെന്ന് ഇടതുപക്ഷം കണ്ടു. പാര്‍ടി കോണ്‍ഗ്രസുകള്‍ ഇത് ആവര്‍ത്തിച്ചു. മന്ത്രിസഭയില്‍ ചേരാതെ ഇടതുപക്ഷം ഒന്നാം യുപിഎക്ക് പിന്തുണ നല്‍കിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തില്‍ മാത്രം 200ലേറെ സിപിഐ എം പ്രവര്‍ത്തകര്‍ സംഘപരിവാറിന്റെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്.
തനിക്ക് സൗകര്യമുള്ളപ്പോള്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ കെ സുധാകരനും, ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദിക്ക് വിളക്ക് കൊളുത്തി പൂജിച്ചവരുമാണ് സിപിഐ എമ്മിന്റെ ഇല്ലാത്ത ബിജെപി–ആര്‍എസ്‌എസ് ബന്ധത്തെക്കുറിച്ച് വ്യാകുലപ്പെടുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ആര്‍എസ്‌എസുമായി കൈകോര്‍ത്ത് മുന്നോട്ടുപോയവര്‍ ജമാഅത്തെ ഇസ്ലാമിക്ക് മതനിരപേക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചിരിക്കുകയാണ്. നാടിനെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ശ്രമിക്കുന്ന മതരാഷ്‌ട്രവാദികള്‍ക്കെതിരെ മത വിശ്വാസികളും, ജനാധിപത്യ വാദികളുമെല്ലാം ഐക്യപ്പെട്ട് മുന്നോട്ടുപോകേണ്ടതുണ്ടെന്നും പുത്തലത്ത് ദിനേശൻ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
0 comments