Deshabhimani

യഥാർഥ രോ​ഗകാരണം കണ്ടെത്തി ചികിത്സിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ: ഫേസ്ബുക്ക് പോസ്റ്റ്

thiruvallambhasi
വെബ് ഡെസ്ക്

Published on Jul 03, 2025, 05:56 PM | 3 min read

തിരുവനന്തപുരം: നട്ടെല്ല് വേദനക്ക് പ്രതിവിധിയായി സർജറി നിർദ്ദേശിക്കപ്പെട്ടപ്പോൾ യഥാർഥ രോ​ഗകാരണവും പരിഹാരവും കണ്ടെത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം എച്ച്ഒഡി ഡോക്ടർ ചിത്ര ആയിരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ഓസ്ട്രേലിയൻ മലയാളി. ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനായ തിരുവല്ലം ഭാസിയാണ് തന്റെ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത്. തലസ്ഥാനത്തെ രണ്ട് സ്വകാര്യ ആശുപത്രികൾ സർജറി നിർദേശിച്ചിടത്തു നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറിയില്ലാതെ തന്റെ വേദന മാറ്റിയതെന്ന് ഭാസി പറയുന്നു.


ശരീരത്തിന്റെ ഇടതുഭാഗത്ത് ഷോൾഡറിലായി ഒരു വേദന അനുഭവപ്പെട്ടുവെന്നും അത് ഇടതു കൈക്കും ക്രമേണ കഴുത്തിനും ചില സമയങ്ങളിൽ ഇടത് നെഞ്ചിന്റെ ഭാഗത്തും ബാധിച്ചു. ചെറിയ വേദനസംഹാരി ഗുളികകൾ കഴിച്ചുവെങ്കിലും വേദനക്ക് കുറവുണ്ടായില്ല. പിന്നീട് മെഡിക്കൽ കോളേജിലെ ന്യൂറോ വിഭാഗത്തിലെ ഡോക്ടർ ചിത്രയാണ് യഥാർഥ രോ​ഗകാരണം കണ്ടെത്തിയതും സർജറിയുടെ ആവശ്യം ഇല്ലെന്ന് പറഞ്ഞതും. അദ്ദേഹം പോസ്റ്റിൽ കുറിച്ചു.


കുറിപ്പിന്റെ പൂർണരൂപം:


തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കുറിച്ച് അഞ്ചു മാസം മുൻപുള്ള എന്റെ അനുഭവം ഇവിടെ കുറിക്കുകയാണ്.

ഇത് ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ് പറയേണ്ടത്


തലസ്ഥാനത്തെ രണ്ട് സ്വകാര്യ ആശുപത്രികൾ എന്റെ നട്ടെല്ല് വേദനക്ക് പ്രതിവിധിയായി സർജറി നിർദ്ദേശിക്കപ്പെട്ടപ്പോൾ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം എച്ച്ഒഡി ഡോക്ടർ ചിത്ര ആ സർജറി ഒഴിവാക്കിയ സംഭവമാണ് ഞാനിവിടെ കുറിക്കുന്നത്.


2024 ഓഗസ്റ്റോട്കൂടിയാണ് എന്റെ ശരീരത്തിന്റെ ഇടതുഭാഗത്ത് ഷോൾഡറിലായി ഒരു വേദന അനുഭവപ്പെട്ടത് അത് ഇടതു കൈക്കും ക്രമേണ കഴുത്തിനും ചില സമയങ്ങളിൽ ഇടത് നെഞ്ചിന്റെ ഭാഗത്തും ബാധിച്ചു. ചെറിയ വേദനസംഹാരി ഗുളികകൾ കഴിച്ചുവെങ്കിലും വേദനക്ക് കുറവുണ്ടായില്ല.


അങ്ങനെയാണ് ഞാനിപ്പോൾ ജീവിക്കുന്ന ഓസ്ട്രേലിയയിലെ എന്റെ ഡോക്റ്ററെ ( ജിപിയെ ) കാണാൻ തീരുമാനിച്ചത്. പരിശോധനകൾക്ക് ശേഷം ECG യും എം ആർ ഐയും എടുക്കാൻ നിർദ്ദേശിച്ചു. ECG യിൽ കുഴപ്പമൊന്നുമില്ലെങ്കിലും എംആർഐയിൽ സി വൺ, സി ടു, സീ ത്രീ, സീ ഫോർ, സി ഫൈവ്, ഭാഗത്ത് ചെറിയ വീക്കം ഉള്ളതായി കണ്ടെത്തി. ഇതേ തുടർന്ന് എന്നെ ന്യൂറോ സർജനെ കാണാനായി റഫർ ചെയ്തു.


പ്രാഥമികമായ ജിപിയുടെ വിശകലനത്തിൽ ഇത് ചിലപ്പോൾ സർജറി വേണമെന്ന് അഭിപ്രായമാണ് ഉണ്ടായത്. നട്ടെല്ലിനുള്ള സർജറി എന്നെ സംബന്ധിച്ച് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല, ഇതേ തുടർന്ന് ഞാൻ വേഗം നാട്ടിലേക്ക് തിരിച്ചു അത്തരം ഒരു ചികിത്സ വേണ്ടിവന്നാൽ അത് നാട്ടിൽ ആകാം എന്ന് കരുതി.


തലസ്ഥാനത്തെ രണ്ടു പ്രമുഖ സ്വകാര്യ ആശുപത്രികളിലാണ് ഞാൻ ആദ്യം പോയത്,ഒരു സ്ഥലത്ത് ഏറ്റവും അടുത്ത ദിവസം തന്നെ സർജറി നടത്തണമെന്നായി..മറ്റൊരിടത്ത് സർജറി വേണ്ടതാണെന്നും എന്നാൽ തൽക്കാലം ഫിസിയോതെറാപ്പി ആരംഭിക്കാം എന്നും പറഞ്ഞു.അങ്ങനെ

അവിടെ രണ്ടാഴ്ചയോളം നീണ്ടുനിന്ന ഫിസിയോതെറാപ്പിക്ക് വിധേയനായി. തുടക്കത്തിൽ ആദ്യത്തെ മൂന്നാല് ദിവസം വേദന മാറിയെങ്കിലും പത്തു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പഴയതുപോലെ വേദന അനുഭവപ്പെട്ടു. ഇന്നി എന്ത് എന്നത് എന്നെ കൂടുതൽ അസ്വസ്ഥനാക്കി 😔 മുന്നിൽ സർജറി മാത്രമായി.😢


വേദനക്ക് സ്ഥായിയായ എന്തെങ്കിലും മാർഗം കണ്ടെത്തണമെന്ന തുടർ അന്വേഷണമാണ് മെഡിക്കൽ കോളേജിലെ ന്യൂറോ വിഭാഗത്തിലെ ഡോക്ടർ ചിത്രയുടെ മുന്നിലെത്തുന്നത്. അവർ എന്റെ എംആർഐ റിപ്പോർട്ടും ഫോട്ടോസും കണ്ടിട്ട് പറഞ്ഞു, "ഈ പറയുന്ന ഭാഗത്തെ പ്രശ്നമല്ല വേദനയ്ക്ക് കാരണമെന്നും ഈകാരണം കൊണ്ട് വേദന ഉണ്ടാകണമെങ്കിൽ ഇനിയൊരു പത്തു പതിനഞ്ച് വർഷം കൂടി കഴിയണമെന്നും അവർ പറഞ്ഞു."

തുടർന്ന് നടത്തിയ physical Examination ൽ diabetic peri ആർത്രൈറ്റിസ് ആണെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.


( പെരി ആർത്രൈറ്റിസ് എന്നത് തോളിലെ സന്ധിക്ക് ചുറ്റുമുള്ള പേശികൾക്കും ടെൻഡോണുകൾക്കും ഉണ്ടാകുന്ന വീക്കം മൂലമുണ്ടാകുന്ന വേദനയാണ്. ഇത് തോളിൽ വേദനയും ചലനശേഷിക്കുറവിനും കാരണമാകും. )


തുടർന്ന് Dr ചിത്രയുടെ നിർദേശം അനുസരിച്ചു ആരംഭിച്ച ചികിത്സ വലിയ ആശ്വാസവും വേദനക്ക് ശമനവും നൽകി. 5 മാസം പിന്നിടുമ്പോൾ സ്വന്തമായി ചെയ്യുന്ന ചെറിയ എക്സ്ർസൈസും ഒരു നേരത്തെ ചെറിയൊരു ഗുളികയും കൊണ്ട് നട്ടെല്ല് മുറിക്കാതെ സുഖമായി ഉറങ്ങാനും.. ഇത്രയും ദിവസങ്ങൾ പിന്നിടുവാനും കഴിഞ്ഞു.


നാട്ടിൽ സർക്കാർ ആശുപത്രികൾ മുഴുവൻ തകർന്ന് പോയിയെന്നു ചിലർ നിലവിളിക്കുമ്പോൾ...

Dr ചിത്രയെയും മെഡിക്കൽ കോളേജിനെയും എനിക്ക് എങ്ങനെ മറക്കാൻ കഴിയും...

ലക്ഷങ്ങൾ മുടക്കി എനിക്കൊരു പക്ഷേ അന്ന് ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ സർജറി നടത്തി പോയേനെ, Dr ചിത്രയെ കണ്ടില്ലായിരുന്നുവെങ്കിൽ.

😢

സർക്കാർ ആശുപത്രികളെ കല്ലെറിയരുതേ

🙏🏻

NB - സ്വകാര്യ ആശുപത്രികളെ തള്ളി പറയുന്നില്ല, അവരും കൂടി ചേർന്നതാണ് ഇന്ത്യക്ക് മാതൃകയായ കേരളത്തിലെ ആരോഗ്യ മേഖല... എന്നാൽ ചില സ്വകാര്യ ആശുപത്രികളുടെ നിലനിൽപ്പിന് വേണ്ടി അല്ലെങ്കിൽ ലാഭത്തിനു വേണ്ടി മനുഷ്യരുടെ നെഞ്ചിലും മുതുകിലും "രോഗം പൂർണമായും നിർണ്ണയിക്കാതെ കത്തി വയ്ക്കരുത്."

പ്ലീസ് 🙏🏻



deshabhimani section

Related News

View More
0 comments
Sort by

Home