ശ്രീകുമാരൻ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങൾ, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം, ഇപ്പോൾ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം ---ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി നമ്മുടെ മുമ്പിൽ നിന്ന്, തികഞ്ഞ സമചിത്തതയോടെ നേരിട്ടത്. ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന രീതിയും ആ ശരീരഭാഷയിൽ വന്ന മാറ്റവും എത്ര ഹൃദയഹാരിയാണ്!! പ്രശ്നങ്ങൾ മുൻകൂട്ടി കാണാനും അതിന് അനുസൃതമായ കരുതൽ നടപടികൾ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളിൽ ആത്മവിശ്വാസം പകരാനും അദ്ദേഹം കാണിക്കുന്ന അന്യാദൃശമായ പാടവം വളരെയേറെ പ്രശംസനീയമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് ഭക്ഷണവും ഔഷധം ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളും അവരുടെ വീടുകളിൽ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയം തന്നെ.. ഇതുപോലെ എത്രയെത്ര സഹായങ്ങൾ.....കൈത്താങ്ങുകൾ.!.. ആദരണീയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും ..ഹൃദയാഭിവാദനങ്ങൾ..!
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..